Sorry, you need to enable JavaScript to visit this website.

ഹോക്കി ഇന്ത്യയെയും മുന്‍ ക്യാപ്റ്റന്‍ ഭരിക്കും

ന്യൂദല്‍ഹി - ബി.സി.സി.ഐക്കും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും പിന്നാലെ ഹോക്കി ഇന്ത്യയുടെ തലപ്പത്തും മുന്‍ ദേശീയ താരം. മുന്‍ നായകന്‍ ദിലീപ് തിര്‍ക്കി ഹോക്കി ഇന്ത്യ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ് ഹോക്കി മേധാവി രാകേഷ് കട്യാലും ഹോക്കി ഝാര്‍ഖണ്ഡ് പ്രതിനിധി ഭോലാനാഥ് സിംഗും പിന്മാറി. ഭോലാനാഥ് സെക്രട്ടറി ജനറലാവും. 
മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ബി.സി.സി.ഐ അധ്യക്ഷന്‍. ഫുട്‌ബോള്‍ തലപ്പത്ത് മുന്‍ ഗോള്‍കീപ്പര്‍ കല്യാണ്‍ ചൗബെയും.
 

Latest News