കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ

കുവൈത്ത് സിറ്റി - കൊലക്കേസ് പ്രതിയായ സൈനിക ഉദ്യോഗസ്ഥന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽ പെട്ടയാളെ അൽജലീഅ മരുഭൂമിയിൽ വെച്ച് സൈനിക ഉദ്യോഗസ്ഥൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുമായുണ്ടായ വാക്കേറ്റത്തെയും തർക്കങ്ങളെയും തുടർന്നാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. 
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള കേസ് പ്രത്യേക കോടതിക്ക് കൈമാറാൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. കാൽക്കാലിക നഷ്ടപരിഹാരം എന്നോണം 5,001 കുവൈത്തി ദീനാർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വിധിക്കണമെന്ന് ഇവരുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 
 

Latest News