Sorry, you need to enable JavaScript to visit this website.

വനിതാ ഐ.പി.എല്‍ 2023ല്‍

മുംബൈ - ഐ.പി.എല്‍ 2023 സീസണില്‍ ഹോം ആന്റ് എവേ രീതിയിലേക്ക് മാറുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വനിതാ ഐ.പി.എല്ലും അടുത്ത വര്‍ഷം തുടങ്ങും. ആഭ്യന്തര ക്രിക്കറ്റില്‍ ഗേള്‍സ് അണ്ടര്‍-15 ടൂര്‍ണമെന്റ് ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഗാംഗുലി അറിയിച്ചു.
കോവിഡ് കാലത്ത് യു.എ.ഇയിലെ മൂന്നു കേന്ദ്രങ്ങളിലും ഇന്ത്യയില്‍ നാല് നഗരങ്ങളിലുമായാണ് ഐ.പി.എല്‍ സംഘടിപ്പിച്ചത്. അടുത്ത വര്‍ഷം പഴയ രീതിയിലേക്ക് തിരിച്ചുപോവും. പത്ത് ടീമുകള്‍ക്കും ഹോം മത്സരങ്ങള്‍ അവരുടെ തെരഞ്ഞെടുത്ത സ്‌റ്റേഡിയങ്ങളില്‍ കളിക്കാം. 2-19-20 സീസണിനു ശേഷം ആദ്യമായി ആഭ്യന്തര ക്രിക്കറ്റും അടുത്ത വര്‍ഷം പൂര്‍ണമായി നടത്തും. 
വനിതാ ഐ.പി.എല്‍ മാര്‍ച്ചിലായിരിക്കും. ദക്ഷിണാഫ്രിക്കയില്‍ ഫെബ്രുവരി അവസാനത്തോടെ വനിതാ ട്വന്റി20 ലോകകപ്പ് കഴിയും. അതിനു പിന്നാലെയായിരിക്കും വനിതാ ഐ.പി.എല്‍. 

 

Latest News