Sorry, you need to enable JavaScript to visit this website.

ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചു

ദോഹ- കടകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചു. 

വ്യാപാരമുദ്രകള്‍, വ്യാപാര സൂചനകള്‍, വ്യാപാര നാമങ്ങള്‍, ഭൂമിശാസ്ത്രപരമായ സൂചനകള്‍, വ്യാവസായിക ഡിസൈനുകള്‍, ടെംപ്ലേറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2022 ലെ 9-ാം നമ്പര്‍ നിയമം അനുസരിച്ചാണ് നിരോധനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാപാരികളും സ്റ്റോര്‍ മാനേജര്‍മാരും മറ്റുള്ളവരും പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.മന്ത്രാലയം പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കുകയും നിയമങ്ങളും നടപ്പാക്കുന്ന മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്ന ആര്‍ക്കും എതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും

Tags

Latest News