അവിഹിത ബന്ധം അവസാനിപ്പിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ജയില്‍

ദുബായ്-യു.എ.ഇയില്‍ അവിഹിത ബന്ധം അവസാനിപ്പിച്ച യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രവാസി യുവാവിന് മൂന്നു മാസം തടവുശിക്ഷ. ദുബായ് പാം ജുമൈറയിലെ ഒരുവീട്ടില്‍ െ്രെഡവറായി ജോലി ചെയ്യുന്ന 34കാരനായ ഏഷ്യന്‍ യുവാവിനാണ് ശിക്ഷ. ഇതേ വീട്ടില്‍ വീട്ടുജോലി ചെയ്തിരുന്ന യുവതിയെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്നു. പിന്നീട് യുവതി ബന്ധം അവസാനിപ്പിച്ചിതിനെ തുടര്‍ന്ന്  സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതയാണ് കേസ്.
യുവതിയെ കാണാന്‍ െ്രെഡവര്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാള്‍ സ്വകാര്യ നിമിഷങ്ങളിലെ വിഡിയോയും ചിത്രങ്ങളും യുവതിക്ക് വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു. ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  
യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയില്‍ ഇയാള്‍ യുവതിക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചതും വ്യക്തമായി.

 

Latest News