ദോഹ- വിദേശ രാജ്യങ്ങളില്‍ ഖത്തറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയങ്ങലില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനും എക്‌സ്‌റ്റേണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.
ഇതു സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ കാബിനറ്റ് ബുധനാഴ്ച അംഗീകാരം നല്‍കി.വിദേശകാര്യ മന്ത്രാലയത്തോട് അനുബന്ധിച്ചുള്ള ഓഫീസ് ഖത്തറിന്റെ മുന്‍ഗണനകളും കാഴ്ചപ്പാടുകളും ഉയര്‍ത്തിക്കാട്ടും.
ബുധനാഴ്ച നടന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു