ഇപ്പോഴും മുസ്‌ലിമാണ്, മതം മാറാന്‍ ഭര്‍ത്താവ് പറഞ്ഞില്ല- ഖുശ്ബു

ചെന്നൈ- മുസ്‌ലിമായാണ് ജനിച്ചത് എന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു എന്നാല്‍ മുസ്‌ലിമിനെ പോലെ ഹിന്ദുമതവും താന്‍ പിന്തുടരുന്നുണ്ടെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 'മു്‌സ്‌ലിമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കള്‍ വസിക്കുന്ന സ്ഥലത്താണ് വളര്‍ന്നത്. പരമ്പരാഗത മുസ്്‌ലിം കുടുംബത്തില്‍പ്പട്ടവള്‍ ആയിരുന്നു എങ്കിലും വിനായക ചതുര്‍ത്ഥിയും ദീപാവലിയും ഞങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഗണേശ ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള ഹിന്ദു ദേവന്‍. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്നെന്റെ വീട്ടില്‍ ധാരാളം ഗണേശവിഗ്രഹങ്ങള്‍ കാണാം-  അവര്‍ പറഞ്ഞു.

മുസ്്‌ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ലെന്നും എല്ലാ മതാഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അമ്മയും ഞാനും കാണുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്. ഞങ്ങള്‍ മുസ്്‌ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. രണ്ടും സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കും. എന്റെ കുട്ടികള്‍ പെരുന്നാളും ദീപാവലും ഒരേ വീര്യത്തോടെ ആഘോഷിക്കാറുണ്ട്.'  അവര്‍ കൂട്ടിച്ചേര്‍ത്തു. ദ വീക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.

 

Latest News