Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ വര്‍ധന

ദോഹ- ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ദ്ധന. സെപ്തംബര്‍ 5- 11 ആഴ്ചയിലെ പ്രതിദിന ശരാശരി 660 ആയി. ഇതില്‍ 610 കമ്മ്യൂണിറ്റി കേസുകളും 50 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ് . മുന്‍ ആഴ്ചയില്‍ സമൂഹത്തിലെ പ്രതിദിന ശരാശരി 533 കമ്മ്യൂണിറ്റി കേസുകളും 46 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം പ്രതിദിന ശരാശരി 579 ആയിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 4544 ആയിരുന്നത് ഈ ആഴ്ചയില്‍ 5047 ആയി ഉയര്‍ന്നിട്ടുണ്ട്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച  വര്‍ദ്ധനവാണ് കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞ ശേഷമുള്ള രണ്ടാമത് പ്രതിവാര റിപ്പോര്‍ട്ടാണിത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത്  ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  682 ആയി

 

 

Latest News