Sorry, you need to enable JavaScript to visit this website.

നന്മയുടെ നല്ല പാഠങ്ങൾ 

ഗോപിയേട്ടനും കുടുംബവും

നമ്മൾ തോറ്റു പോകുന്നിടത്താണ് ഇവിടെ ഇവർ വിജയിക്കുന്നത്. കാരുണ്യ വഴിയിലെ ഗോപിയേട്ടൻ, മകൻ ദിനേശൻ, ചേർത്തു 
പിടിക്കലിലെ ഷബ്‌നയും സഹോദരൻ ആദിലും..

നമ്മെ മനസ്സിലാക്കിയവർ എന്തൊക്കെ ആയാലും ഒരിക്കലും നമ്മെ തള്ളിക്കളയില്ല. നമ്മെ മനസ്സിലാക്കാത്തവർക്ക് നമ്മെ ആത്മാർത്ഥമായി ഇഷ്ടപ്പെടാനുമാവില്ല. കണ്ണുള്ളപ്പോഴെ കണ്ണിന്റെ വിലയറിയൂ എന്നൊരു പഴയ ചൊല്ലുണ്ട്. പലതും നഷ്ടപ്പെടുമ്പോഴെ നഷ്ടപ്പെട്ടത് ഒരു നിധിയായിരുന്നു എന്നറിയുകയുള്ളൂ . ജീവിതമാണ് ഏറ്റവും നല്ല വിദ്യാലയം. പ്രയാസമാണ് നമ്മുടെ ഏറ്റവും നല്ല അധ്യാപകൻ. പ്രശ്‌നമാണ്ഏറ്റവും മികച്ച അസൈൻമെന്റ്. പരാജയമാണ് ഏറ്റവും മികച്ച പുനരവലോകനം, പണം കൊണ്ടല്ല സ്‌നേഹം കൊണ്ട് പൊതിയുവാൻ പഠിക്കണം. കാരണം മനുഷ്യൻ മണ്ണാവാൻ ഒത്തിരി സമയമൊന്നും വേണ്ട. മലപ്പുറം മക്കരപ്പറമ്പ് പഴമള്ളൂരിലെ ചെണ്ടക്കോട് ഗോപിയേട്ടന്റെ മനസ്സിന്റെ അകം കരയുന്നുണ്ടെങ്കിലും ഹൃദയതാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നന്മയുടെ ചേർത്തു നിർത്തലിൽ നമുക്കും എന്നും ഒരിടം ഉണ്ട്. ജീവിതം തോൽക്കാനുള്ളതല്ല വിജയിക്കാനുള്ളതാണെന്ന് ചേർത്തു പിടിക്കലിന്റെ സന്ദേശത്തിലൂടെ ജീവിതത്തിൽ മാതൃക തീർക്കുകയാണ് മക്കരപറമ്പിലെ തുളുവത്ത് ഷബ്‌നയും സഹോദരൻ ആദിലും,പതിനെട്ട് വർഷമായി ഉത്രാട നാളിൽ ഗോപിയേട്ടന്റെ സ്‌നേഹ സമ്മാനംകൈപ്പറ്റാൻ അയൽവാസികൾ ഒത്തുകൂടുന്നുണ്ട്, ജാതി, മത, വർഗ, വർണ്ണ,ദേശ, ഭാഷാ വ്യത്യാസമില്ലാതെ കിളി വീട്ടിൽ വീട് ഉണരുന്നത് മാനവ സൗഹൃദത്തിന്റെ സുപ്രഭാതത്തിലേക്ക്. മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരും ഒരുമയോടെ കാണുന്ന കരുണ മനസിന്റെ ഉടമയാണ് കുറുവപഴമള്ളൂരിലെ ഗോപിയേട്ടന്റെ മകൻ ദിനേഷൻ. എല്ലാം വർഷവും ഒന്നാം ഓണ ദിനത്തിൽ ഉത്രാടനാളുകളിലെ പതിവു തെറ്റിക്കാതെ പഴമള്ളൂർ കളി വീട്ടിൽ അയൽ വീട്ടുകാരെല്ലാരും ഒരുമിച്ചുകൂടും. കഴിഞ്ഞ പതിനെട്ട് വർഷമായി സാഹോദര്യത്തിന്റെ അധ്യായം രചിക്കുകയാണ് പഴമള്ളൂരിലെ ഗോപിനാഥനും ശാരീരിക പരിമിതിയുള്ള മകൻ ദിനേഷനും,ഇവിടുത്തെ ഒരുപറ്റം ജനങ്ങൾ ഗോപിയേട്ടന്റെ സ്‌നേഹ സമ്മാനം മകൻ ദിനേഷനിൽ നിന്ന് കൈപ്പറ്റിയാണ് വീട്ടിലേക്ക് മടങ്ങുക.ആയൂർവേദാചാര്യൻ പി.കെ.വാര്യരിലൂടെ ജീവിതം തിരികെ പിടിച്ച കളിവീട്ടിൽ ദിനേഷൻ, ഇന്നും സഞ്ചരിക്കുന്നത് കാരുണ്യവഴിയിലൂടെയാണ്.
ജന്മനാ ശാരീരിക പരിമിതികളോട് പടവെട്ടി ജീവിത വിജയം തീർത്ത മകൻ ദിനേഷനോടൊപ്പമാണ് എല്ലാ കാരുണ്യ പ്രവർത്തനങ്ങളും ഗോപിനാഥനും നടത്താറുള്ളത്. അന്തരിച്ച കോട്ടക്കൽ ഡോ.  പി.കെ.വാരിയരുടെ ചികിത്സയിലൂടെയാണ് ഇരുപത്തിയൊൻമ്പതുകാരനായ ദിനേഷന്റെ പുതു ജീവിതം തിരിച്ച് പിടിച്ചത്.
കുറുവ പഞ്ചായത്തിലെ ഉൾഗ്രാമമായ പഴമള്ളൂർ ചെണ്ടക്കോട് ഗ്രാമത്തിലെ അശരണരുടെ ആശ്രയമാണ് കളി വീട്ടിൽ ഗോപിനാഥൻ എന്ന ഗോപിയേട്ടൻ, ഇല്ലായ്മയുടെ വറുതിയിൽ ഒറ്റപ്പെടുന്നവർക്ക് കൈത്താങ്ങായി ഒറ്റയാൾ പ്രസ്ഥാനമാണ് ഗോപിയേട്ടൻ. ഓണമോ, വിഷുവോ, കർക്കിടക മാസ ആചരണമോ വിശേഷ ദിവസങ്ങൾ എന്തുമാകട്ടെ ഗോപിയേട്ടന്റെ വകയായിട്ടുള്ള സ്‌നേഹ സമ്മാനം ആശ്വാസമായിതേടിയെത്തും. ആരോഗ്യ പരിമിതിയുള്ള മകൻ ദിനേഷനാണ് സമ്മാന വിതരണം ഉദ്ഘാടനം ചെയ്തത്.
വറ്റലൂർ മേക്കുളമ്പിലെ റേഷൻകട ഉടമയാണ് ഗോപിനാഥൻ. 2004 മുതൽ പ്രവർത്തിക്കുന്ന കരുണ സൽസംഘം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. വിവാഹം, ചികിൽസ, വിദ്യാഭ്യാസം, പാവപ്പെട്ടവരുടെ വിവിധ ചടങ്ങുകൾക്കാവശ്യമായ സഹായവും മകനോടൊപ്പം ചെയ്തു വരുന്നു. 
മരണപ്പെട്ടവരുടെ വീടുകളിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ വിതരണവും അത്യാവശ്യങ്ങളനുസരിച്ച് പരിഗണിക്കുന്നു. 2005 സെപ്റ്റംബറിലെ ഓണ ദിനത്തിന്റെ ഭാഗമായി മൂന്ന് കുടുംബങ്ങൾക്കുള്ള അരി വിതരണത്തിൽ ആരംഭിച്ച പദ്ധതി ഇന്ന് അമ്പതോളം കുടുംബങ്ങളിലേക്കാണ് സ്ഥിരമായി എത്തിച്ചു നൽകുന്നത്. പൂർണമായും അർഹതപ്പെട്ടവർക്ക് ജാതി, മത, വ്യത്യാസമില്ലാതെ ഗോപിയേട്ടന്റെ കാരുണ്യഹസ്തത്തിന്റെ തലോടൽ ലഭിക്കുന്നു.

 

 

Latest News