ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് റാങ്കിംഗില്‍ കൂപ്പുകുത്തി ഇന്ത്യ

യു എന്‍- ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് റാങ്കിംഗില്‍ താഴേക്ക് കൂപ്പുകുത്തി ഇന്ത്യ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തുവിട്ട 191 രാജ്യങ്ങളുള്ള 2021ലെ ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ 132-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഹ്യുമന്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് 2021- 22ന്റെ ഭാഗമായാണ് ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് പുറത്തുവിട്ടത്. 

അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. 2020ല്‍ 0.645 പോയിന്റുണ്ടായിരുന്ന ഇന്ത്യ 2021ലെത്തിയപ്പോള്‍ പട്ടികയില്‍ നേടിയത് 0.633 പോയിന്റാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയാണ്. കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളുടെ ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് പോയിന്റില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ദൈര്‍ഘ്യമേറിയ ആരോഗ്യകരമായ ജീവിതം, വിദ്യാഭ്യാസം, സ്റ്റാന്റേര്‍ഡ് ഓഫ് ലിവിംഗ് എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

Latest News