തലസ്ഥാനം നിശ്ചലമാക്കാന്‍  സണ്ണി ലിയോണ്‍ എത്തുന്നു 

നടിയും മോഡലുമായ സണ്ണി ലിയോണ്‍ കേരളത്തില്‍ വീണ്ടുമെത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് കൊച്ചിയിലെ തിരക്കേറിയ  എം.ജി റോഡില്‍ ഒരു ഫോണ്‍ കട ഉദ്ഘാടനം ചെയ്യാന്‍ താരമെത്തിയപ്പോഴാണ് കൊച്ചി നഗരം സമീപ കാലത്തെ ഏറ്റവും വലിയ ജനപ്രവാഹത്തിന് സാക്ഷ്യം വഹിച്ചത്. പ്രധാന പാതകള്‍ കിലോ മീറ്ററുകളോളം നിശ്ചലമായി. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ പ്രാധാന്യത്തോടെ ഒന്നാം പേജിലാണ് കൊച്ചിയിലെ മലയാളിത്തിരക്കിന്റെ ഫോട്ടോയും വാര്‍ത്തയും നല്‍കിയത്. മെട്രോ പാത പണി നടക്കുന്നതിന് താഴെ സണ്ണി ഫാന്‍സിന്റെ തിരക്ക് ഫോട്ടോ ഷോപ്പില്‍ മാറ്റി മറിച്ച് ചില രാഷ്ട്രീയ നേതാക്കളുടെ അനുയായികള്‍  ദുരുപയോഗം ചെയ്യുകയുണ്ടായി. കൊച്ചിയിലെ ആരാധക ബാഹുല്യം കണ്ട് വിസ്മയിച്ച താരം താന്‍ സ്‌നേഹക്കടലിലാണെന്നാണ് അന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. കേരളത്തില്‍ വീണ്ടുമെത്തുമെന്ന കാര്യം അറിയിച്ചതും താരമാണ്. തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കാണ് അടുത്ത വരവ്. മെയ് 26ന് സണ്ണി എത്തുന്നത് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 എന് നൃത്ത പരിപാടി ഉദ്ഘാടനം ചെയ്യാനാണ്. മലയാളികളുടെ മലവെള്ളപ്പാച്ചില്‍ അനന്തപുരിയിലുമുണ്ടാവും.  

Latest News