ദോഹ- ഖത്തറിലേക്ക് നിരോധിത ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് െ്രെപവറ്റ് എയര്‍പോര്‍ട്ടിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗം തകര്‍ത്തു.
കാര്‍ ചാര്‍ജര്‍ പാഴ്‌സലില്‍ ഒളിപ്പിച്ച രണ്ട് തരം നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കസ്റ്റംസ് പിടികൂടി. 41 ലിറിക്ക ഗുളികകളും 169 ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.