വാഷിങ്ടണ്‍- സ്റ്റാര്‍ബക്സിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍. ഒക്ടോബര്‍ ഒന്നിന് സ്റ്റാര്‍ബക്സിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ലക്ഷ്മണ്‍ നരസിംഹന്‍ ചുമതലയേല്‍ക്കും.
പ്രതിവര്‍ഷം 140 കോടി രൂപയാണ് ശമ്പളമായി വാഗ്ദാനം നല്‍കിയതായാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് ഔപചാരികമായി സി. ഇ. ഒ പദവിയിലെത്തുമെങ്കിലും അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു വരെ ഇടക്കാല സി. ഇ. ഒ ഹൊവാര്‍ഡ് ഷുള്‍ട്സുമായി ചേര്‍ന്നാകും ലക്ഷ്മണ്‍ നരസിംഹന്‍ പ്രവര്‍ത്തിക്കുക. 2023 ഏപ്രില്‍ ഒന്നിന് ബോര്‍ഡില്‍ ചേരും.
നേരത്തെ റെക്കിറ്റ് ബെന്‍കീസറിന്റെ മേധാവിയായിരുന്നു ലക്ഷ്മ നരസിംഹന്‍. റെക്കിറ്റ് ബെന്‍കീസറില്‍ 55 കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളം. പിന്നീടാണ് ഇദ്ദേഹം സ്റ്റാര്‍ബക്സിലേക്കെത്തുന്നത്. 30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതിലും നരസിംഹന് ഉളളത്. പൂനെ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം പെപ്സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും നിരവധി എക്സിക്യൂട്ടീവ് പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.






