ഒമാനില്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

സലാല- ഒമാനിലെ സലാലയില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ നെല്ലിക്കല്‍ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയില്‍ തമ്പി എന്ന എന്ന ജോര്‍ജ് തോമസ് (61)ആണ് മരിച്ചത്. തിങ്കളാഴ്ച  രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ ആറ് വര്‍ഷമായി ഒമാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ ജെസ്സി. മക്കള്‍: ഷെറിന്‍, നിബിന്‍, മരുമകന്‍: അലക്‌സ്.

 

Latest News