ദുബായ്- എമിറേറ്റില്‍ റോഡ് ടോള്‍ പിരിക്കുന്നതിനുള്ള സംവിധാനമായ സാലിക് 20 ശതമാനം ഓഹരികള്‍ ജനങ്ങള്‍ക്കു വില്‍ക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ വാങ്ങാം. ദുബായില്‍ ഏറ്റവും അധികം വരുമാനമുള്ള സര്‍ക്കാര്‍ സംരംഭമാണു ടോള്‍ പിരിവ്.
ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണു പുതിയ തീരുമാനത്തോടെ പ്രതീക്ഷിക്കുന്നത്. ഓഹരിയുടെ വില ഇനിയും പുറത്തു വിട്ടിട്ടില്ല. മൊത്തം 150 കോടി ഓഹരികള്‍ വില്‍ക്കും. 15 മുതല്‍ 20 വരെയാണ് വില്‍പന. രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭിക്കും. 2007ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്. ഇതിനോടകം 8 ടോള്‍ ഗേറ്റുകള്‍ എമിറേറ്റിലുണ്ട്.
അല്‍ ബര്‍ഷ, ജബല്‍ അലി, അല്‍ മംസര്‍ നോര്‍ത്ത്, അല്‍ മസാര്‍ സൗത്ത്, അല്‍ ഗറൂദ്, രാജ്യാന്തര വിമാനത്താവളത്തിന്റെ ടണല്‍, അല്‍ മക്തും ബ്രിജ് എന്നിവിടങ്ങളിലാണ് നിലവിലെ ടോള്‍ ഗേറ്റ്. ഭാവിയില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 48.1 കോടി ട്രിപ്പുകളാണ് 2021ല്‍ സാലിക് വഴി കടന്നു പോയത്.






