നാളെ പിറന്നാള്‍, മമ്മൂട്ടി  72ന്റെ ചെറുപ്പത്തിലേക്ക് 

തലയോലപ്പറമ്പ്-മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. അതായത് നാളെ- ബുധനാഴ്ച. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക്  71 വയസ്സ് തികയും. കൂടുതല്‍ ചെറുപ്പമായി ഇനി 72 ലേക്ക്. മുഹമ്മദുകുട്ടി എന്നാണ് മമ്മൂട്ടിയുടെ മുഴുവന്‍ പേര്. വൈക്കത്തെ ചെമ്പാണ് ജന്മദേശം. ഇപ്പോള്‍ കുടുംബസമേതം എറണാകുളത്താണ് താമസം. എറണാകുളം മഹാരാജാസിലും ലോ കോളജിലും പഠിച്ച മമ്മൂട്ടി ജൂനിയര്‍ വക്കീലായി ജോലി ചെയ്തത് മഞ്ചേരിയില്‍. മലപ്പുറം ജില്ലാ പിറന്ന് മഞ്ചേരിയില്‍ ജില്ലാ സെഷന്‍സ് കോടതി പ്രവര്‍ത്തിച്ചു തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍. വക്കീല്‍ പണി തുടങ്ങുന്ന കാലത്ത് തുഛമായ വരുമാനമേ ആര്‍ക്കും ലഭഇക്കൂ. ഇതേ കാലത്ത് കൂടുതല്‍ വരുമാനം കണ്ടെത്താന്‍ വൈകുന്നേരങ്ങളില്‍ മഞ്ചേരിയിലെ പഴയ ബസ് സ്റ്റാന്‍ഡായ നാലും കൂടിയ ജംഗ്ഷനിലെ കുരിക്കള്‍ സൗധത്തിന് എതിര്‍ വശത്തെ കെട്ടിടത്തിലിരുന്ന് പരസ്യങ്ങള്‍ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ ചെറിയ റോളില്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ച മമ്മുക്ക ഇല്ലാത്ത സിനിമ മലയാളിയ്ക്ക് ചിന്തിക്കാനേ വയ്യെന്നായി. 
 

Latest News