നിന്നെ ഞാന്‍ ഒരു പാട് സ്‌നേഹിക്കുന്നു-അമാലിനോട് നസ്രിയ

ആലപ്പുഴ-  ചെറിയ പ്രായത്തില്‍ അവതാരകയായി എത്തി പിന്നീട് ബാലതാരമായും അതിന് ശേഷം മലയാളികളുടെ പ്രിയ താരമായും വളര്‍ന്ന നായികമാരില്‍ ഒരാളാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേയ്‌ക്കെടുത്തിരുന്നുവെങ്കിലും വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ആളാണ് നസ്രിയ. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഭാര്യയായ അമാലിന്റെ പിറന്നാളില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. സന്തോഷ ജന്മദിനം അമാ... നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഇത്രയധികം കാലം നിന്നെ ഞാന്‍ കാണാതിരുന്നിട്ടില്ല. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. നസ്രിയ സമൂഹമാധ്യമത്തില്‍ കുറിച്ചു. അമാലിനൊടുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.2011 ഡിസംബര്‍ 22നായിരുന്നു അമാലും ദുല്‍ഖറും വിവാഹിതരായത്. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സുല്‍ത്താന്‍ എന്നാണ് മകളുടെ പേര്.
 

Latest News