കുവൈത്ത് സിറ്റി- കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ലിയും വരുമാനവുമില്ലാത്ത വിവിധ രാജ്യക്കാരായ 15,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി. വരുമാനമില്ലാതെ രാജ്യത്തു തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. നിയമവിരുദ്ധ താമസക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തിയത്.
മാര്‍ക്കറ്റിലോ വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂര്‍ ലഭിക്കുന്ന താല്‍ക്കാലിക ജോലികള്‍ ചെയ്തുവരികയായിരുന്നു പലരും. ചിലര്‍ നിയമം ലംഘിച്ച് വഴിയോര കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നു. നാടുകടത്തിയവരില്‍ ഭൂരിഭാഗവും ഏഷ്യന്‍, അറബ് വംശജരാണ്.