അമേരിക്കൻ ചലച്ചിത്ര താരം വെർനെ ട്രോയർ അന്തരിച്ചു. 49 വയസായിരുന്നു. 2 അടിയും 8 ഇഞ്ച് നീളവും മാത്രമുള്ള വെർനെ മൈക്ക് മെയേഴ്‌സിന്റെ ഓസ്റ്റിൻ പവേഴ്‌സ് സ്‌പൈ സ്പൂഫ് ചിത്രങ്ങളിൽ മിനിമീ എന്ന പേരിലാണ് പ്രശസ്തനായത്. ഹാരിപോർട്ടർ ആന്റ് ദി സോഴ്‌സേഴ്‌സ് സ്‌റ്റോണിൽ ഗ്രിഫൂക്, ദി ലവ് ഗുരുവിൽ കോച്ച് പഞ്ച് ചെർക്കോവ്, ദി ഇമാജിനറിയം ഓഫ് ഡോക്ടർ പാർനസസിൽ പേഴ്‌സിയായും ട്രോയർ വേഷമിട്ടു. മഡോണയുടെ 1999ലെ ബ്യൂട്ടിഫുൾ സ്‌ട്രേഞ്ചർ വീഡിയോയിലും ചില ടിവി റിയാലിറ്റി ഷോകളിലും ട്രോയർ താരമായിരുന്നു.അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം വെർനയെ ലോസ് ആഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരങ്ങൾക്കിടയിൽ പോസിറ്റീവ് എനർജി പകർന്നിരുന്ന അദ്ദേഹം എ്ല്ലാവരേയും വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുക. അതിലൂടെ ആഹ്ലാദം പകരുകയെന്നത് വെർനെയുടെ സവിശേഥയായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസമിരിച്ചു.






