ചക്കര വിധു ചേട്ടന് സിതാരയുടെ പിറന്നാളാശംസ, എത്ര നല്ല മനുഷ്യന്‍

ഗായകന്‍ വിധു പ്രതാപിന് പിറന്നാളാശംസകള്‍ നേര്‍ന്ന് സുഹൃത്തും ഗായികയുമായ സിതാര കൃഷ്ണകുമാര്‍. വിധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സ്പെഷ്യല്‍ പിറന്നാള്‍ വീഡിയോ പങ്കുവെച്ചാണ് സിതാര ആശംസ നേര്‍ന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ആശംസക്കൊപ്പം മനോഹരമായ ഒരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകന്‍. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്ന വ്യക്തി. ഞങ്ങള്‍ വിശ്വസിക്കുന്ന, എല്ലാവരേയും സഹായിക്കുന്നയാള്‍. ഏറ്റവും നല്ല മനുഷ്യന്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണ്. ഈ പ്രിയപ്പെട്ടയാള്‍ ഇന്ന് ഒരു വര്‍ഷംകൂടി ചെറുപ്പമാകുകയാണ്. ചക്കര വിധു ചേട്ടന് ജന്മദിനാശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ.' ചിത്രത്തിനൊപ്പം സിതാര കുറിച്ചു.

 

Latest News