കൊളംബോ- ഐ. എസ്. ആര്. ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയിലായിരുന്നു അന്ത്യം.
ഐ. എസ്. ആര്. ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസന്. 35 വര്‍ഷത്തിലേറെ മാലി ദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു ഫൗസിയ ഹസന്. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ച ഫൗസിയ ഹസനും ഒന്നാം പ്രതി മാലി സ്വദേശി മറിയം റഷീദയും പിന്നീട് കുറ്റവിമുക്തരാവുകായിരുന്നു.
1994ലാണ് ഐ. എസ്. ആര്. ഒ. ചാരക്കേസിന്റെ തുടക്കം. ദേശീയ തലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. തിരുവനന്തപുരം ഐ. എസ്. ആര്. ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ, ഫൗസിയ ഹസന് എന്നീ മാലി സ്വദേശിനികള്‍ വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.






