ഖത്തറില്‍ ഉരീദുമണിക്കും വോഡഫോണിനും ഡിജിറ്റല്‍ പേയ്‌മെന്റ് ലൈസന്‍സ്

ദോഹ-ഖത്തറില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം നല്‍കുന്നതിനുള്ള ആദ്യ ലൈസന്‍സ് നല്‍കി. ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനായി ഉരീദു മണിക്കും വോഡഫോണ്‍ ഖത്തറിന്റെ ഐപേയ്ക്കുമാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്  ലൈസന്‍സ് നല്‍കിയത്.
ആപ്പിള്‍ പേ, സാംസങ് പേ, ഗൂഗിള്‍ പേ തുടങ്ങിയ കാര്‍ഡുകള്‍ക്കായുള്ള എല്ലാ ആഗോള ഡിജിറ്റല്‍ വാലറ്റ് സേവനങ്ങളും ഇപ്പോള്‍ ഖത്തറില്‍ സ്വീകരിക്കപ്പെടും. അടുത്തിടെ മൊബൈല്‍ പേയ്‌മെന്റ് സേവനമായ ഗൂഗിള്‍ പേ രാജ്യത്ത് ആരംഭിച്ചിരുന്നു.

 

Latest News