പ്രവാസികളോട് ജലീലിന് പറയാനുള്ളത്

ജലീൽ എമറാൾഡ്
ജലീൽ എമറാൾഡ് മോട്ടിവേഷനൽ ക്ലാസിൽ സുഹൃത്ത് ജംഷീറിനൊപ്പം
ഇ.എഫ്.ടി ടാപ്പിംഗ് പരിചരണത്തിന്റെ മാതൃക

ടെൻഷൻ മാറ്റാൻ  - 'ഇമോഷണൽ ഫ്രീഡം ടെക്‌നിക്' 


ഇത് ജലീൽ എമറാൾഡ്. കടുത്ത പരിശീലനത്തിലൂടെ മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കാനും ജീവിതത്തെ തകിടം മറിക്കുന്ന പ്രതിസന്ധികളെ മറികടക്കാനും കഴിയുന്ന തരത്തിൽ ശാസ്ത്രീയരീതിയിലുള്ള സാമൂഹിക ബോധവൽക്കരണത്തിന്റെ പുതിയ പാഠങ്ങൾ പകരുന്ന മോട്ടിവേറ്റർ. പ്രവാസികളുടെ 
മനോവ്യഥകൾക്കും പ്രവാസി കുടുംബങ്ങളിലുയരുന്ന അസ്വാരസ്യങ്ങൾക്കും മറുമരുന്ന് ധാർമികതയിലൂന്നിയ മാനസിക പുനരുജ്ജീവനമാണെന്ന് മഞ്ചേരി പയ്യനാട് സ്വദേശിയായ ജലീൽ അടിവരയിടുന്നു. ഇപ്പോൾ ജിദ്ദയിലുള്ള ജലീൽ, പ്രവാസമനസ്സുകളുടെ പിരിമുറുക്കം ഇല്ലാതാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ഇമോഷനൽ ഫ്രീഡം ടെക്‌നിക് അഥവാ സൈക്കോളജിക്കൽ അക്യുപ്രഷറിലൂടെയും കൗൺസലിംഗ്, ഹിപ്‌നോതെറാപ്പി, ഹീലിംഗ് എന്നീ വിവിധ പരിചരണശാഖകളിലൂടേയും മനസ്സിന്റെ പിരിമുറുക്കം ഇല്ലാതാക്കുന്ന അത്യാധുനികസങ്കേതം പരിചയപ്പെടുക. 
ഇത്്് ജലീൽ എമറാൾഡ്. നമ്മെ പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകളിൽ നഗ്നപാദരായി ചവിട്ടി ഒരു പോറലുമേൽക്കാതെ അനായാസം ഇദ്ദേഹം നടത്തിക്കും. 
മനോബലം കൊണ്ട്്് ശാരീരികക്ഷമത കൂട്ടും. മനോധൈര്യത്താൽ പ്രതിരോധം വർധിപ്പിക്കും. വിരൽമുദ്രകളിലൂടെ, അംഗചലനങ്ങളിലൂടെ, ശമനാശ്വാസത്തിന്റെ വഴികൾ കണ്ടെത്തും. അന്തിമലക്ഷ്യം പിടിതരാത്ത മനസ്സിനെ വരുതിയിലാക്കുകയെന്ന സൂത്രവാക്യം തന്നെ. ഭീരുത്വത്തിന് ജലീലിന്റെ നിഘണ്ടുവിൽ ഇടമില്ല. പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനാവാത്ത വിധം അവയെ യുക്തിസഹമായ മല്ലയുദ്ധത്തിലൂടെ തോൽപിക്കുക. 
ജിദ്ദയിൽ സുഹൃത്ത് ജംഷീറിന്റെ അതിഥിയായെത്തിയ ജലീൽ എമറാൾഡ്്്, ചെറുപ്പം തൊട്ടേ അന്യരുടെ ദുഃഖം കണ്ടറിയുകയും അതിന് പ്രതിവിധി തേടിയുള്ള യാത്രകളിലുമായിരുന്നു. ജംഷീറും ഇ.എഫ്്്.ടി എന്ന ഈ സങ്കേതം പരിശീലിച്ചു കഴിഞ്ഞു. 
ടെൻഷൻരഹിത ജീവിതാവസ്ഥ തേടിയുള്ള നിരന്തരമായ അലച്ചിലിൽ 
കണ്ടെത്തിയ പ്രതിവിധിയാണ് മനസ്സിനെ പിടിച്ചുകെട്ടാനുള്ള സമവാക്യങ്ങളും അനുഷ്ഠാനമുറകളും. യോഗാസനത്തിന്റെ അനന്തസാധ്യതയെക്കുറിച്ചും ജലീൽ പുതിയ തലമുറയെ പഠിപ്പിക്കുന്നു. 
മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ ആശ്വസിപ്പിക്കുന്നതാണ്
ഇമോഷണൽ ഫ്രീഡം ടെക്‌നിക്ക്. എല്ലാ വേദനകളുടെയും ഉത്ഭവകാരണം പ്രയാസങ്ങളുടെ പിരിമുറുക്കത്തെ മനസ്സിലമർത്തിപ്പിടിക്കുന്നതാണല്ലോ.
അതിനാൽ നമ്മുടെ മനസ്സിലോ ശരീരത്തിലോ വേദനകളെ സൂക്ഷിച്ചുവെക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കുവാനും വൈകാരികമായ സംഘർഷങ്ങളെ സ്വതന്ത്രമാക്കി വിടാനും നമുക്ക് കഴിയണം.
ഇന്ത്യയിൽ മറ്റുരാജ്യത്തിനേക്കാൾ ക്രമാതീതമായി മാനസിക പിരിമുറുക്കങ്ങളുടെ കാരണങ്ങളാൽ പ്രശ്‌നങ്ങളുടെ പടുകുഴിയിൽ അകപ്പെടുന്നവരുടെ എണ്ണം ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സമ്മർദ്ദങ്ങളാണെങ്കിൽ രണ്ട് ലോകരാജ്യങ്ങളിലെ ജനങ്ങളുടെ നിരർത്ഥകമായ ജീവിതരീതിയെ എല്ലാ അർത്ഥത്തിലും അനുകരിക്കാനുള്ള ബുദ്ധിശൂന്യമായ മത്സരമാണ്. മൂന്നാമത്തേത് അവരുടെ കൈകളിലെ സ്മാർട്ട് ഫോണുകളാണ്, അല്ലെങ്കിൽ ഏതെങ്കിലും ഒരു സാങ്കേതികശാസ്ത്ര അതിശയോപകരണം. അതിന്റെ മേൽ കേവലം നിരർത്ഥകമായ വിലയേറിയ മണിക്കൂറുകൾ വൃഥാ പാഴാക്കിക്കൊണ്ടിരിക്കുന്നു. വളരെ ആപൽകരമായ ഒരു പിരിമുറുക്കത്തിന്റെ ഭാവിയിലേക്ക് അതുമൂലം നയിക്കപ്പെടുകയാണെന്ന കാര്യം ജനങ്ങൾ തിരിച്ചറിയാതെ പോകുന്നു. 
എന്നാൽ ഒരു ശരാശരി മനുഷ്യരിൽ അതിവിശിഷ്ടമായതും ഫലപ്രദമായതും അയാളുടെ മുഴുവൻ ശേഷികളെയും പുറത്തുകൊണ്ടു വരുവാനും ആകർഷണീയമായ സമീപന നീക്കങ്ങളിലൂടെ മനസ്സിലുള്ള പിരിമുറുക്കങ്ങളെയും ശരീരത്തിന്റെ ബലഹീന പ്രശ്‌നങ്ങളുടെയും വഴിമാറ്റി വിടുവാനും ഉപബോധ മനസ്സിലെ തട്ടിയുണർത്തി ജീവിതാവശ്യകരമായ കർമ്മശക്തി വീണ്ടെടുത്ത് വ്യക്തിപരം, പഠനം, തൊഴിൽ, ബന്ധങ്ങൾ, സാമ്പത്തികം, ആരോഗ്യം,മാനസികം, ദാമ്പത്യം തുടങ്ങിയമേഖലകളലിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനും, ലോകോത്തരനിലവാരത്തിലുള്ള ഇമോഷണൽ ഫ്രീഡം ടെക്‌നിക്ക്  എന്ന മഹത്തായ വിദ്യയിലൂടെ സാധ്യമാവുന്നു.
ഒരാളുടെ ജീവിത ഘടന ഈ ഭൗതികലോകത്ത് ആദ്യമായി ഒരു മാതാവിന്റെ ഉദരത്തിൽ ജനിക്കുന്ന ആ നിമിഷം മുതൽ അഥവാ 9 മാസവും 9 ദിവസവും വരുന്ന ഗർഭസ്ഥഘട്ടത്തിൽതന്നെ ശിശുവിന്റെ ഉപബോധമനസ്സിന്റെ രൂപീകരണം തുടങ്ങുന്നു. ഈ കാലയളവിൽ മാതാവിന്റെ ജീവിത ചുറ്റുപാടുകളിൽ നിന്നും അനുഭവപ്പെടുന്ന നല്ലതും ചീത്തയുമായ ചിന്തകൾ, വികാരങ്ങൾ, മാതാവിന്റെ ജനിതക ഘടന, നമ്മളിൽ ജനിച്ച ക്ഷണം മുതൽ വിവിധ പീരിയഡുകളിൽ പതിയുന്ന അനുഭവങ്ങൾ, സാഹചര്യങ്ങൾ, ബന്ധങ്ങൾ, സമ്പർക്കങ്ങൾ, അങ്ങനെ പലതും ഒരാളുടെ ഉപബോധമനസ്സിൽ കടന്നുകൂടി നമ്മെ ഒരുതരം പ്രത്യേക മനുഷ്യനാക്കുന്നു. 
നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ നിർബന്ധപ്രേരണകളിൽ നിന്നുടലെടുക്കുന്നവയാണ്. ഓർമ്മ എപ്പോഴും അർത്ഥമാക്കുന്നത് കഴിഞ്ഞുപോയകാലത്തെയാണ്. അപ്പോൾ നമ്മളാരാണെന്ന് നിർണ്ണയിക്കുന്നത് ഈ ഓർമ്മകൾ മാത്രമാണെങ്കിൽ അതിനർത്ഥം നമ്മൾ ജീവിതത്തെ കടന്നുപോയിരിക്കുന്നു. അവിടെ യഥാർത്ഥ ജീവിതമില്ല ഓർമകളുടെ വെറുമൊരാഭ്യാസം മാത്രം. ഇന്നലെ നമ്മൾ ആരെയൊക്കെയോ സ്‌നേഹിച്ചു. ഇന്ന് ആരൊക്കെയോ നമ്മുടെ മനസ്സ് മടുപ്പിച്ചു. അത്തരത്തിലുള്ള ജീവിത സംഭവങ്ങളുടെ സമ്മർദ്ദങ്ങളുമായി നമ്മളിന്നും ജീവിക്കുന്നു. ജീവിതത്തിൽ കൂടി കടന്നുപോയ ചിലതിന്റെ സ്മരണകളിൽ തൂങ്ങിപ്പിടിച്ച് ഇപ്പോഴും ജീവിക്കാൻ ശ്രമിക്കുന്നു. കുറെയേറെ ഓർമ്മകളെ സംഭരിച്ചുവച്ച മനുഷ്യന് ചുറ്റും വ്യക്തിത്വത്തിന്റെ ഒരു പുറന്തോട് (ബ്ലോക്ക്) തീർത്തിരിക്കുന്നു. വ്യക്തിത്വത്തിന്റെ പരിമിതികൾ തകർത്ത് ഉപബോധമനസ്സിന്റെ ആ ബ്ലോക്ക് പൊട്ടിക്കാനായാൽപിന്നെ അവനൊരു സാധാരണ വ്യക്തിയായിരിക്കില്ല.
നമ്മുടെ ആത്മാവും മനസ്സും ശരീരവും സൗഖ്യവും സ്വസ്ഥതയുള്ള നിലയിലായിരുന്നു. ആ നില പാലിക്കാനായാൽ മനസ്സിനും ശരീരത്തിനും അസ്വസ്ഥതകളൊന്നും ഉണ്ടാവില്ല. അസ്വസ്ഥതകളിൽ നിന്നും മുക്തമായ നിലയിലെത്തുമ്പോൾ ജീവിന്റെ ഉയർന്ന തലങ്ങളെക്കുറിച്ച് അന്വേഷിച്ചുചെല്ലാൻ വേണ്ടത്ര ഊർജ്ജം അന്തരിക മനസ്സിൽ സ്വാഭാവികമായും നിറയും. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ചലിച്ച് കൊണ്ടിരിക്കുന്നു. ചക്രഗതിയിൽ നമ്മുടെ ജീവിതവും...  ശരീരത്തിനും മനസ്സിനും അയവ് വരുത്തി നമ്മളിലുള്ള ഊർജ്ജത്തെ വീണ്ടടുത്ത് ജീവിത തടസ്സമെന്ന പ്രതിഭാസത്തെ പൊട്ടിച്ച് സ്വാതന്ത്ര്യംനേടുക എന്നതാണ് ഇമോഷണൽ ഫ്രീഡം ടെക്‌നിക്ക്. ഈ അത്ഭുതവിദ്യയുടെ ആരംഭം 1970 കളിലാണ്. ഒരു അമേരിക്കൻ മനശ്ശാസ്ത്ര വിദഗ്ധനായ ഡോ. റോഗർ കല്ലഹാൻ ജനങ്ങളുടെ വ്യത്യസ്തങ്ങളായ പ്രയാസങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ച് പോന്നിരുന്ന ഒരു തെറാപ്പി രീതിയായിരുന്നു തോട്ട് ഫീൽഡ് തെറാപ്പി. പിന്നീട് അദ്ദേഹവും പ്രധാന ശിഷ്യനും ചേർന്ന് വ്യത്യസ്ത ചിത്രങ്ങൾക്ക് മാർഗരേഖയുണ്ടാക്കി മനുഷ്യന്റെ ശാരീരികവും, മാനസികവും, വൈകാരികവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാവുന്ന, നിലനിൽക്കേണ്ട ഒരു തെറാപ്പി മൊഡാലിറ്റിയാക്കി മാറ്റുകയും അതിനാവശ്യമായ സാഹിത്യങ്ങളടക്കം രൂപകൽപ്പന ചെയ്യുകയും ഇമോഷണൽ ഫ്രീഡം ടെക്‌നിക്ക് എന്ന പേരിൽ മാറ്റം വരുത്തുകയും ചെയ്തു. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്കരാജ്യങ്ങളിലും ഇത്്് പ്രചാരത്തിലുണ്ട്. 
ഈ തെറാപ്പി സമ്പ്രദായത്തിന് അന്താരാഷ്ട്ര നിലവാരത്തിൽ ഒട്ടേറെ വളർച്ചകളുണ്ടാക്കിയെടുത്ത ഡോ. പൗൾ ഹോറൺ എന്ന അമേരിക്കൻ മനശ്ശാസ്ത്ര വിദഗ്ധയാണ് 1992 ൽ ഇന്ത്യയിൽ ഇത് പരിചയപ്പെടുത്തിയതെങ്കിലും 2001 മുതൽ ഇന്ത്യയിലും 2011 മുതൽ കേരളത്തിലും പ്രചാരത്തിൽ വരുന്നത്. 
അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ആൾട്ടർനേറ്റീവ് ഹീലിംഗ് തെറാപ്പികളും മോഡേൽ സൈക്കോളജിക്കൽ വിദ്യകളും പ്രസിദ്ധമാണ്്. 
ആൾട്ടർനേറ്റീവ് തെറാപ്പിസ്റ്റും ഹോളിസ്റ്റിക് ഹീലറും, സൈക്കോജിസ്റ്റും, ഫാമിലി കൗൺസിലറും, മൈൻഡ് പവർ ട്രെയിനറുമായ ജലീൽ എമറാൾഡ്  ഇന്ത്യയിലെ പ്രഗത്ഭ ഇൻസിറ്റിറ്റിയൂട്ടിൽ നിന്നും ഈ ശാഖയിൽ സർട്ടിഫിക്കറ്റ് നേടി. 
2011 മുതൽ കേരളത്തിലുടനീളവും 2022 മുതൽ ഗൾഫ് രാജ്യങ്ങളിലും മൈൻഡ് പവർ ട്രെയിനിംഗ്,  കപ്പിൾസ് ട്രെയിനിംഗ്, സെയിൽസ് മാസ്റ്ററി എന്നീ ട്രെയിനിംഗ് പ്രോഗ്രാമുകളും ഹിപ്‌നോട്ടിക് കൗൺസലിംഗ്, ഫാമിലി കൗൺസലിംഗ്, അഡൽട്ട് കൗൺസലിംഗ് എന്നീ സേവനങ്ങളും നൽകികൊണ്ടിരിക്കുന്നു.
ഇമോഷണൽ ഫ്രീഡം ടെക്‌നിക്കിലൂടെ ജീവിതത്തിലെ എന്തെങ്കിലും ഒരു ദുർബല സന്ദർഭത്തിൽ ഉപബോധമനസ്സിൽ കടന്നു കൂടിയിട്ടുള്ള ഗുണകരമല്ലാത്ത ചിന്തകൾ, വികാര വിചാരങ്ങൾ ദുഃസ്വഭാവങ്ങൾ ദുശ്ശീലങ്ങൾ തുടങ്ങിയ ജീവിത വിജയത്തിന് തടസ്സം നിൽക്കുന്ന ഗുണകരമല്ലാത്ത ഘടകങ്ങളും ശൈശവദശ മുതൽ വികസിച്ചുവന്നതുമായ ഭയം, ഭയാവേഗം മൂലമുണ്ടായ മനശ്ചാഞ്ചല്യം, നിഷേധാത്മകമായ മനോഭാവങ്ങൾ, വാശി, പക, ടെൻഷൻ, അനിയന്ത്രിതമായ ദേഷ്യം, ഉത്കണ്ഠ, വിഷമം, കുറ്റബോധം, തെറ്റായ രീതിയിലുള്ള ലൈംഗികവൈകൃത താൽപര്യം, ഉറക്കക്കുറവ്, പൂർവ്വകാലത്തെ വൈകാരിക തകരാറുകൾ വിവിധതരത്തിലുള്ള അലർജി, മൈഗ്രേൻ, ഫോബിയ, മുതലായവയും മറ്റുഒട്ടനവധി ശാരീരികവും മാനസികവും വൈകാരികവും ജീവിതപരവുമായ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധ്യമാവുന്നു. 
പുരാതന ചൈനീസ് ഹീലിംഗിനോട് സാദൃശ്യമുള്ളതും എന്നാൽ പുതുക്രമത്തിൽ മനശ്ശാസ്ത്രപരമായ ശൈലിയിലൂടെ മാനസീകാവസ്ഥയുടെ മൂർധന്യാവസ്ഥയെ പ്രചോദിപ്പിച്ച് കൈവിരലുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഋജുവായ പ്രയോഗത്തിലൂടെ ശിരസിലും നെഞ്ചിലും കൈകളിലുമുള്ള മെറിഡിയൻ പോയന്റുകളിൽ പ്രത്യേക രീതിയിലുള്ള അഫർമേഷനോടുകൂടി ചലനാത്മകമായി ടാപ്പ് ചെയ്തുകൊണ്ടാണ് ചികിൽസ ചെയ്യുന്നത്.
അത്ഭുതകരമായി വിവരണാതീതമാം വിധം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ തനിക്കെന്തായിരുന്നു അനുഭവപ്പെട്ടിരുന്നത് എന്ന കാര്യം പോലും വിസ്മരിക്കപ്പെടുന്നതാണ് ഇ.എഫ്. തെറാപ്പി.  മുകളിൽ പറഞ്ഞ കൗൺസലിംഗ്,  തെറാപ്പി സേവനങ്ങൾ ആവശ്യമുള്ളവർക്കും ട്രെയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനും നടത്താനും താൽപര്യമുള്ള സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും ജലീൽ എമറാൾഡുമായി 96 6530379881 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

***          ***         ***

മഞ്ചേരി തോട്ടുപൊയിൽ കല്ലായി മുഹമ്മദിന്റെയും പുത്തലത്ത് ഖദീജയുടെയും മകനായി 1978 ൽ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനും പ്രീഡിഗ്രിക്കും ശേഷം, അടുത്തബന്ധുവിന്റെ കൂടെ രാജസ്ഥാനിൽ. രണ്ട് വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. ഡിസ്റ്റൻസായി ഗ്രാജുവേഷൻ പൂർത്തിയാക്കി. ശേഷം മദ്രാസിലെ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. സെയിൽസ് മാനേജറായും ഏരിയാ മാനേജറായും തുടർന്നു.  
2007 മുതൽ മെന്റർ മാണി വി പോൾ, അഗസ്റ്റിൻ ബി ഫ്രാൻസിസ്, എന്നിവരുടെ സപ്പോർട്ടോടുകൂടി സെയിൽസ് രംഗത്തുള്ളവർക്കും കമ്പനി സ്റ്റാഫുകൾക്കും പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ക്ലാസുകൾ ആരംഭിച്ചു.
തുടർന്ന് ഇന്ത്യയിലെ വിവിധ ഇൻസ്റ്റിറ്റിയൂട്ടുകളിൽ നിന്നും, പ്രഗത്ഭ ഗുരുക്കന്മാരിൽ നിന്നും മനസിന്റെയും, ശരീരത്തിന്റെയും പ്രയാസങ്ങളെ പരിഹരിക്കുന്നതിന് സൈക്കോളജിയിലും ആൾട്ടർനേറ്റീവ് ഹീലിംഗ് തെറാപ്പികളിലും മോഡേൽ സൈക്കോളജിക്കൽ വിദ്യകളിലും സർട്ടിഫിക്കറ്റ് നേടി.
ജൂനിയർ ചേംബർ  ഇന്റർ നാഷണൽ മലപ്പുറം ചാപ്റ്ററിൽ 2012 ൽ ജനറൽ സെക്രട്ടറിയായും 2014 ൽ പ്രസിഡണ്ട് സ്ഥാനവും 2015 ൽ ഐ.പി.പി സ്ഥാനവും വഹിച്ചിട്ടുണ്ട്. മാതാപിതാക്കളെക്കൂടാതെ ഡോ. മാണി വി. പോൾ, ഡോ. അജിത് കൃഷ്ണ മുംബൈ, ഡോ. പോൾ തോമസ്്, ഡോ. പി.പി വിജയൻ, ഡോ. പ്രദീപ് അഗർവാൾ മുബൈ,  ഡോ. ജയപ്രകാശ്, ഡോ. കനകേന്ദ്രൻ മലേഷ്യ, ഡോ. നീത മുബൈ,  ഡോ. സ്റ്റീവ് ടാൻ, ഡോ. കെൽവിൻ ടാൻ കൊറിയ, ഡോ. സുനിൽ, അഗസ്റ്റിൻ ബി ഫ്രാൻസിസ്, പ്രൊഫ. ഗോപിനാദ് മലേഷ്യ, സന്തോഷ് നായർ, ഫാദർ ടോബി കാലടി, പൂജാ ഷെട്ടി മുംബൈ
തുടങ്ങി നിരവധി പേർ ജലീലിന്റെ ഈ രംഗത്തെ സഹായികളും മാർഗദർശികളുമാണ്. ഹ്രസ്വസന്ദർശനാർഥം സൗദിയിലുള്ള ജലീലുമായി 0530379881 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

 


 

Latest News