Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാതില്‍ തേനിശലായ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ജമാല്‍

ദോഹ- പാടിയും പറഞ്ഞും ബദറുല്‍മുനീറും ഹുസ്‌നുല്‍ ജമാലും ദോഹയിലെ സഹൃദയ ലോകത്തിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയാനുഭവമായി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ അശോകാഹാളില്‍ വേദി തിങ്ങി നിറഞ്ഞിരുന്നു. ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ നൂറ്റമ്പതാം വാര്‍ഷികം ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും കൊണ്ടൊട്ടി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയും സംയുക്തമായാണ് ഒരുക്കിയത്.
കൊണ്ടൊട്ടി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പരിപാടിക്ക് നേതൃത്വം നല്‍കി .
അശോക ഹാളില്‍ അരങ്ങേറിയ ഇശല്‍ മാലസാഹിത്യ വേദിയുടെ ഉദ്ഘാടനവും ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍ എന്ന പ്രണയ കാവ്യത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും മാപ്പിളപ്പാട്ടിന്റ മനോഹരിതക്ക് ഇന്നും മധുര യൗവ്വനമാണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു.
മാപ്പിളപ്പാട്ടിന്റെ നാള്‍ വഴികളെ ഗവേഷണത്തില്‍ കൂടി പറഞ്ഞു വെക്കുകയും റിയാലിറ്റി ഷോകളിലും മാപ്പിളപ്പാട്ടിന്റെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചും ഈ രംഗത്ത് തന്റെ ഇരിപ്പടം സ്വന്തമാക്കിയ മാപ്പിള കലാ അക്കാദമിയുടെ സെക്രട്ടറി ഫൈസല്‍ എളേറ്റിലിന്റെ ആകര്‍ഷമായ അവതരണം പരിപാടിയെ മനോഹരമാക്കി.  

ടെലി വിഷന്‍ റിയാലിറ്റി ഷോയിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ ജനപ്രിയ ഗായകര്‍ ഹംദാന്‍ ഹംസ , നസീബ് നിലമ്പുര്‍ , പ്രവാസ ലോകത്തെ ഗായിക ഗായകരായ ആഷിഖ്  മാഹി , മൈഥിലി, ആരിഫ, ലിന്‍ഷ റിയാസ്  എന്നിവര്‍ ഇശല്‍ തേന്‍ മഴ തീര്‍ത്തു. ലതീഫ് മാഹിയുടെ നേതൃത്വത്തിലുള്ള വാദ്യഘോഷങ്ങളുടെ അകമ്പടി  അശോക ഹാളില്‍ തിങ്ങിനിറഞ്ഞ ജനകൂട്ടത്തിന് ഹൃദ്യമായ സംഗീതവിരുന്നൊരുക്കി.  

 മണ്മറഞ്ഞതും,ജീവിച്ചിരിക്കുന്നവരുമായ മാപ്പിളപ്പാട്ട് കലാകാരന്മാരെ സ്മരിച്ചു കൊണ്ട് ഖത്തറിലെ പ്രമുഖ സംഘാടകനും സംരംഭകനുമായ കെ മുഹമ്മദ് ഈസ യുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സംഗീത വിരുന്ന്, ആസ്വാദകരുടെ മനസ്സില്‍ ഒരിക്കലും മായാത്ത മറ്റൊരു അനുഭവമായി.

ഇശല്‍ മാലസാഹിത്യ വേദിയുടെ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ ഐ സി സി പ്രസിഡണ്ട്  പി.എന്‍. ബാബു രാജന്‍  പരിപാടി ഉത്ഘാടനം ചെയ്തു . കെ.എം.സി.സി. സംസ്ഥാന അധ്യക്ഷന്‍ എസ് എ എം ബഷീര്‍ , കെ മുഹമ്മദ് ഈസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
കെ .കെ  ഉസ്മാന്‍ , ഹുസൈന്‍ കടന്നമണ്ണ, എ.പി.മണികണ്ഠന്‍ , ഖലീല്‍ അമ്പലത്ത് , നാലകത്ത് സലിം,മജീദ് നാദാപുരം , ജി പി ചാലപ്പുറം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സീനിയര്‍ വൈസ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍ ,അന്‍വര്‍ ബാബൂ, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍ ,ജാഫര്‍ ജാതിയേരി,  ഉബൈദ് സി കെ , നൗഷാദ് അബ്ജര്‍ , ലത്തീഫ് പാതിരിപ്പറ്റ , കെ കെ ബഷീര്‍ , സാദത്ത് സാഗ , അസ്‌കര്‍ ഒ പി , നൗഷാദ് , നസീബ് കെ ജി ,മതയോത്ത് , സുറുമ ലത്തീഫ് , എന്നിവര്‍  പരിപാടിക്ക് നേതൃത്വം നല്‍കി . സുബൈര്‍ വെള്ളിയോട് സ്വാഗതവും അജ്മല്‍ ടി കെ നന്ദിയും പറഞ്ഞു .

 

 

Latest News