മുംബൈ: ആണുങ്ങളെ ഒട്ടും വിശ്വാസമില്ലത്രേ. എന്നാല്‍ പിന്നെ സ്വയം വിവാഹിതയായിക്കളയാമെന്ന് നടിയുടെ ചിന്ത. അങ്ങനെയാണ് നടി കനിഷ്‌ക സോണി സ്വയം വിവാഹിതയായത്.
വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് സ്വയം വിവാഹം കഴിക്കാനുള്ള പ്രചോദനം ക്ഷമയല്ലെന്നാണ് കനിഷ്‌ക പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്‌ക്ക.
ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021ല്‍ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.
പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍ അധികമാകില്ലെന്നും തനിക്ക് അവരെ തീരെ വിശ്വാസമില്ലെന്നും പറഞ്ഞ കനിഷ്‌ക്ക പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് താന്‍ തന്നെ പ്രണയിക്കുന്നതാണെന്നു പറഞ്ഞാണ് കനിഷ്‌ക സ്വയം വിവാഹിതയായത്.
ചടങ്ങുകളൊന്നിമില്ലാതെ വിവാഹിതയായ കനിഷ്‌ക സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞ് തുടങ്ങുകയായിരുന്നു. ഓഗസ്റ്റ് ആറാം തിയ്യതി സമൂഹ മാധ്യമത്തില്‍ മാരിറ്റല്‍ സ്റ്റേറ്റസ് അവര്‍ മാറ്റിയിട്ടുണ്ട്.






