ഭര്‍ത്താവ് ആഞ്ജനേയനൊപ്പം സഹോദരന്റെ  വിവാഹത്തില്‍ തിളങ്ങി അനന്യ

ഗുരുവായൂര്‍- സഹോദരനും നടനുമായ അര്‍ജുന്‍ ഗോപാലിന്റെ വിവാഹത്തിന്റെ കാര്യക്കാരിയായി നടി അനന്യ. ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വിവാഹ ചടങ്ങില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു അനന്യ. . മാധവി ബാലഗോപാലനാണ് അര്‍ജുന്റെ വധു. ഗുരുവായൂരില്‍ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ ശശികുമാര്‍, സണ്ണി വെയ്ന്‍, സ്വാസിക, ആശ ശരത് ഉള്‍പ്പടെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനാകുന്നത്. ചിത്രത്തില്‍ ജിന്റോ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് അര്‍ജുന്‍ അഭിനയിച്ച മറ്റ് സിനിമകള്‍.
പൃഥ്വിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്‌ന്റെ അപ്പന്‍ എന്നിവയിലാണ് അനന്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴ് ചിത്രമായ നാടോടികളാണ് അനന്യയുടെ സിനിമ ജീവിതത്തെ മാറ്റി മറിച്ചത്. ശിക്കാര്‍, സീനിയേഴ്‌സ്, കുഞ്ഞളിയന്‍, മാസ്‌റ്റേഴ്‌സ്, നാടോടിമന്നന്‍, ടിയാന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. 2012ലായിരുന്നു അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം.
 

Latest News