Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായടപ്പിച്ച് 'വയസ്സൻ' ഗയ്ൽ

ഐ.പി.എല്ലിൽ ആറാം സെഞ്ചുറി 
ചണ്ഡീഗഢ്- കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ തന്നെ വിൽക്കാചരക്കാക്കിയവരുടെ വായടപ്പിച്ച് ക്രിസ് ഗയ്ൽ ഈ സീസണിലെ ആദ്യ സെഞ്ചുറിക്കുടമയായി. 11 സിക്‌സറും ഒരു ബൗണ്ടറിയുമായി 63 പന്തിൽ ഗയ്ൽ പുറത്താവാതെ നേടിയ 104 റൺസ് കിംഗ്‌സ് ഇലവൻ പഞ്ചാബിന് മൂന്നാം വിജയം സമ്മാനിച്ചു. ആദ്യ മൂന്നു കളിയും ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി.  ലേലം കഴിഞ്ഞ ശേഷമാണ് ഗയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. 
ഗയ്‌ലിന്റെ ഐ.പി.എല്ലിലെ ആറാമത്തെയും ട്വന്റി20 യിലെ മൊത്തം ഇരുപത്തൊന്നാമത്തെയും സെഞ്ചുറിയാണ് ഇത്. സ്‌കോർ: പഞ്ചാബ് മൂന്നിന് 193, ഹൈദരാബാദ്  ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് സാവധാനമാണ് തുടങ്ങിയത്. കെ.എൽ രാഹുലിനെ (21 പന്തിൽ 18) അടക്കിനിർത്താൻ ഹൈദരാബാദ് ബൗളർമാർക്ക് കഴിഞ്ഞു. എട്ടാം ഓവറിൽ അഫ്ഗാനി ലെഗ്‌സ്പിന്നർ റാഷിദ് ഖാന്റെ ബൗളിംഗിൽ രാഹുലും സിദ്ധാർഥ കൗളിന്റെ ബൗളിംഗിൽ മായാങ്ക് അഗർവാളും (9 പന്തിൽ 18) പുറത്തായ ശേഷമാണ് ഗയ്ൽ വിശ്വരൂപം പുറത്തെടുത്തത്. കരുൺ നായരെ (21 പന്തിൽ 31) സാക്ഷിയാക്കി ഗയ്ൽ നിറഞ്ഞാടി. 
തുടർച്ചയായ നാലു പന്തുകളിലുൾപ്പെടെ ആറു തവണ റാഷിദിനെ ഗയ്ൽ ഗാലറിയിലേക്കുയർത്തി. റാഷിദിന്റെ കരിയറിലെ തന്നെ ഏറ്റവും കനത്ത പ്രഹരമായിരുന്നു ഇത്. 39 പന്തിൽ അർധ ശതകം തികച്ച ഗയ്ൽ അവിടെ നിന്ന് 19 പന്തിൽ സെഞ്ചുറിയിലെത്തി. 
ഇനി തനിക്കൊന്നും തെളിയിക്കാനില്ലെന്ന് ഗയ്ൽ പറഞ്ഞു. മൂന്നാം വിക്കറ്റിൽ ഗയ്‌ലും കരുണും 44 പന്തിൽ 85 റൺസ് ചേർ ത്തു. പതിനെട്ടാം ഓവറിൽ കരുണിനെ ഭുവനേശ്വർകുമാർ പുറത്താക്കിയ ശേഷം ആരൺ ഫിഞ്ച് ആറ് പന്തിൽ 14 റൺസ് നേടി.  ആദ്യ രണ്ടോവറിൽ വൃദ്ധിമാൻ സാഹ യെയും (6) ശിഖർ ധവാനെയും നഷ്ടപ്പെടുന്നതു കണ്ടാണ് ഹൈദരാബാദ് തുടങ്ങിയത്. ശിഖർ ബരീന്ദർ ശരണിന്റെ പന്ത് കൈയിൽ കൊണ്ട് പരിക്കേറ്റ് പിന്മാറുകയായിരുന്നു. സാഹയെ യും യൂസുഫ് പഠാനെയും (13 പന്തിൽ 19) മോഹിത് ശർമ ബൗൾഡാക്കി. മനീഷ് പാണ്ഡെയും ക്യാപ്റ്റൻ കെയ്ൻ വില്യംസനും തിരിച്ചടിച്ചെങ്കിലും വേണ്ട റൺ റെയ്റ്റ് കുതിച്ചുയർന്നു. 
 

Latest News