Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാസെമിറോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്

ലണ്ടൻ- മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ ടീം കസെമിറോയെ സ്വന്തമാക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി വ്യക്തമാക്കി. പുതിയ വെല്ലുവിളി നേരിടാൻ കസെമിറോ പ്രീമിയർ ലീഗിലേക്ക് പോവുകയാണെന്ന് തന്നോട് പറഞ്ഞുവെന്നും കഴിഞ്ഞ ദിവസമാണ് ഈ ട്രാൻസ്ഫർ നടക്കും എന്ന് തനിക്ക് ഉറപ്പായതെന്നും റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. റയലിന്റെ അടുത്ത മത്സരത്തിനായുള്ള സ്‌ക്വാഡിൽ കസെമിറോ ഉണ്ടാകില്ല എന്നും ആഞ്ചലോട്ടി വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി കസെമിറോ മാഞ്ചസ്റ്ററിൽ എത്തും. നാലു വർഷം നീളുന്ന കരാർ കസെമിറോക്ക് യുണൈറ്റഡ് നൽകി. ട്രാൻസ്ഫർ പൂർത്തിയാക്കുമെങ്കിലും കസെമിറോ ലിവർപൂളിന് എതിരെ കളിക്കുമോ എന്നത് സംശയമാണ്. കസെമിറോ പോയാലും പുതിയ മധ്യനിര താരങ്ങളെ സൈൻ ചെയ്യില്ല എന്നും ആറ് മധ്യനിര താരങ്ങൾ മതി ഈ സീസണിൽ എന്നും ആഞ്ചലോട്ടി പറഞ്ഞു. 
70 ദശലക്ഷം യൂറോയുടെ കരാറാണ് കാസെമിറോയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒപ്പുവെച്ചത്. അഞ്ചുവർഷത്തേക്കാണ് കരാർ. 2013ൽ റയൽ മാഡ്രിഡിൽ ചേർന്ന ബ്രസീലിയൻ താരം മൂന്ന് യുവേഫ സൂപ്പർ കപ്പുകളും മൂന്ന് ലോക ക്ലബ് ചാമ്പ്യൻഷിപ്പുകളും മൂന്ന് ലാ ലിഗയും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ക്ലബിനൊപ്പം നേടിയിട്ടുണ്ട്.

Latest News