ഐറ്റം ഡാന്‍സും ഗ്ലാമര്‍ വേഷങ്ങളും മതിയായി, പുതിയ നിലപാടുമായി നടി തമന്ന ഭാട്ടിയ

ചെന്നൈ- സിനിമകളോടുള്ള പഴയ മനോഭാവമല്ല ഇപ്പോഴെന്നും മുമ്പ് ചെയ്തത് ആവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയതാരമായ തമന്ന ഭാട്ടിയ.
സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ തമന്ന  തമിഴിലും തെലുഗിലും തിരക്കുള്ള നടിയായി മാറിയിരുന്നു. തുടക്കത്തില്‍ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകളിലും വേഷമിട്ടു.  
ചില സിനിമകളിലെ തമന്നയുടെ ഐറ്റം ഡാന്‍സ് കാണാന്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള ഗ്ലാമറസ് വേഷങ്ങള്‍ ഇനി ചെയ്യാനില്ലെന്ന നിലപാടിലെത്തിയിരിക്കയാണ് നടി.  
സിനിമകളില്‍ സുന്ദരിയായ നായികയെ ഞാനും ആസ്വദിച്ചിരുന്നു. അത്തരത്തിലുള്ള സിനിമകള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയിട്ടുമ്ട്- തമന്ന പറഞ്ഞു.

മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല.  ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു- അവര്‍ പറഞ്ഞു.
ഗ്ലാമറസ് നായികയായി അഭിനയിക്കുമ്പോഴും തന്റേതായ ചില ചട്ടങ്ങള്‍ തമന്ന പാലിച്ചിരുന്നു. ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Latest News