ഇന്ദിരാ ഗാന്ധി ലുക്കില്‍ മഞ്ജു വാര്യര്‍

തൃശൂര്‍- മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളരി പട്ടണം. ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. ഇന്ദിരാ ഗാന്ധി ലുക്കില്‍ മഞ്ജു വാര്യരും ചര്‍ക്ക നൂല്‍ നൂല്‍ക്കുന്ന സൗബിനുമാണ് പോസ്റ്ററിലുള്ളത്. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് 'വെള്ളരി പട്ടണം'. മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, വീണാ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.
 

Latest News