വിമാന യാത്രയിലെ ദുരനുഭവം  പങ്കുവച്ച് നസ്‌റിയ നസീം 

ആലപ്പുഴ- മലയാളത്തിലെ ജനപ്രിയ നായികയാണ് നസ്‌റിയ നസീം. വിവാഹ ശേഷം സിനിമയില്‍ തിരിച്ചെത്തിയപ്പോഴും നസ്‌റിയക്കു വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന വിമാന യാത്രയിലെ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഇവര്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നസ്‌റിയ എയര്‍വേയ്‌സിന്റെ സേവനങ്ങള്‍ക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.
ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേസിന്റേത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍വേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിമാനത്തില്‍ വച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‌സില്‍ കയറില്ലെന്നും താരം വ്യക്തമാക്കി. തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നസ്‌റിയയുടെ കുറിപ്പ്.

Latest News