Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സീസണിന് കിക്കോഫ്, ബ്ലാസ്‌റ്റേഴ്‌സിന്റെ കളി 19 ന്

ന്യൂദല്‍ഹി - 131ാമത് ഡ്യൂറന്റ് കപ്പോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണിന് ചൊവ്വാഴ്ച സമാരംഭം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഡ്യൂറന്റ് കപ്പ്. ഇത്തവണ 11 ഐ.എസ്.എല്‍ ടീമുകളും അഞ്ച് മുന്‍നിര ഐ-ലീഗ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. എന്നാല്‍ മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്.സി വിട്ടുനില്‍ക്കുകയാണ്. നാല് സര്‍വീസസ് ടീമുകളും അണിനിരക്കും. 
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്.സി ഗോവയും മുഹമ്മദന്‍ സ്‌പോര്‍ടിംഗും മാറ്റുരക്കും. ബംഗളൂരു എഫ്‌സി, ജാംഷഡ്പൂര്‍ എഫ്.സി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ടീമുകളും അടങ്ങുന്നതാണ് ഗ്രൂപ്പ് എ.
മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് ബി-യിലാണ്. മുംബൈ സിറ്റി എഫ്.സി, രാജസ്ഥാന്‍ യുനൈറ്റഡ് എഫ്.സി, ഇന്ത്യന്‍ നേവി ടീമുകളും ഈ ഗ്രൂപ്പിലാണ്. കൊല്‍ക്കത്തയിലാണ് കളികള്‍. 
ഇംഫാലിലാണ് ഗ്രൂപ്പ് സി മത്സരങ്ങള്‍. ഹൈദരാബാദ് എഫ്.സി, ചെന്നൈയന്‍ എഫ്.സി, നെരോക്ക എഫ്.സി, ട്രാവു എഫ്.സി, ആര്‍മി റെഡ് എന്നിവ ഈ ഗ്രൂപ്പില്‍ കളിക്കും. ഗുവാഹതിയില്‍ നടക്കുന്ന ഗ്രൂപ്പ് ഡി മത്സരങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഒഡിഷ എഫ്.സി, നോര്‍ത്ഈസ്റ്റ് യുനൈറ്റഡ്, സുദേവ എഫ്.സി, ആര്‍മി ഗ്രീന്‍ എന്നിവയും ഈ ഗ്രൂപ്പിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കളി 19 നാണ് -സുദേവക്കെതിരെ. 

Latest News