മുസിയാല മാജിക്കില്‍ ബയേണ്‍

ബെര്‍ലിന്‍ - പത്തൊമ്പതുകാരന്‍ ജമാല്‍ മുസിയാലയുടെ മിന്നുന്ന പ്രകടനത്തില്‍ ബയേണ്‍ മ്യൂണിക്കിന് വീണ്ടും ജയം. ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ അവര്‍ 2-0 ന് വുള്‍ഫ്‌സ്ബര്‍ഗിനെ തോല്‍പിച്ചു.  ഈ സീസണിലെ നാലു മത്സരങ്ങളില്‍ മുസിയാലക്ക് നാലു ഗോളായി. യൂത്ത് തലത്തില്‍ ഇംഗ്ലണ്ട് താരമായിരുന്ന മുസിയാല സീനിയര്‍ തലത്തില്‍ ജര്‍മനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 
അസാധാരണ പ്രകടനമെന്നാണ് ബയേണ്‍ ചീഫ് എക്‌സിക്യൂട്ടിവും മുന്‍ ദേശീയ ഗോളിയുമായ ഒലിവര്‍ കാന്‍ പ്രശംസിക്കുന്നത്. അതീവ വിനയമുള്ള കളിക്കാരനെന്ന് കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍ പറഞ്ഞു. 
ഈ സീസണിലെ മൂന്നു കളികളില്‍ ബയേണ്‍ 13 ഗോളടിച്ചു, വഴങ്ങിയത് ഒരെണ്ണം മാത്രം. വുള്‍ഫ്‌സ്ബര്‍ഗിനെ നിരവധി ഗോളിന് ജയിക്കേണ്ടതായിരുന്നു അവര്‍. സാദിയൊ മാനെ രണ്ടു തവണ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡിന് കൊടിയുയര്‍ന്നു. 

Latest News