Sorry, you need to enable JavaScript to visit this website.

അറാംകൊ ഓഹരി ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; വീണ്ടും ഡിവിഡന്റ് വരുന്നു, ലാഭവിഹിതത്തിൽ  90 ശതമാനം വർധന  

  • രണ്ടാം പാദത്തിൽ 181 ബില്യൺ റിയാൽ ലാഭം

റിയാദ്- സൗദി അറേബ്യൻ ഓയിൽ കമ്പനിയായ 'സൗദി അറാംകൊ' യുടെ ലാഭം 2022-ലെ രണ്ടാം പാദത്തിൽ ഏകദേശം 90 ശതമാനം വർധിച്ച് 181.6 ബില്യൺ റിയാലായി. 2021 ലെ രണ്ടാം പാദത്തിലെ ലാഭം 95.47 ബില്യൺ റിയാലായിരുന്നു. ത്രൈമാസ അടിസ്ഥാനത്തിൽ, അറാംകൊയുടെ ലാഭം മുൻ പാദത്തിലെ 148 ബില്യൺ റിയാലിൽനിന്ന് 22.7 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു രണ്ടാം പാദത്തിൽ അറാംകൊയുടെ ലാഭം. കൂടാതെ രണ്ടാം പാദത്തിൽ കമ്പനി നേടിയ വിൽപനമൂല്യം 562 ബില്യൺ റിയാലായിരുന്നു.


നെറ്റ് സ്പീഡ് പോരാത്തതിന് സ്വന്തം ബ്രോഡ്ബാന്‍ഡ് നിര്‍മിച്ചയാള്‍ക്ക് സര്‍ക്കാരില്‍നിന്ന് 20 കോടി

2022 ന്റെ ആദ്യ പകുതിയിൽ അറാംകൊയുടെ ലാഭം 329.67 ബില്യൺ റിയാലായിരുന്നു. മുൻ വർഷത്തേക്കാൾ 86.35 ശതമാനം അധിക വളർച്ചയുണ്ടായി. ക്രൂഡ് ഓയിൽ വിലയിലും വിറ്റഴിച്ച അളവിലും ഉണ്ടായ വർധനവും റിഫൈനിംഗ് ബിസിനസിന്റെ ലാഭവിഹിതത്തിലുണ്ടായ വർധനവുമാണ് രണ്ടാം പാദത്തിലെ ലാഭം വർധിക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്.

രണ്ടാം പാദത്തിൽ സൗജന്യ പണമൊഴുക്ക് 53 ശതമാനം വർധിച്ച് 129.8 ബില്യൺ റിയാലിലെത്തി (34.6 ബില്യൺ ഡോളർ). 2022 ലെ ആദ്യ പകുതിയിലെ 84.7 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 244.7 ബില്യൺ റിയാലായി (65.2 ബില്യൺ ഡോളർ) വർധിച്ചു. 2021 ലെ അതേ രണ്ട് കാലയളവുകളിൽ യഥാക്രമം 84.7 ബില്യൺ റിയാൽ (22.2 ബില്യൺ ഡോളർ), 153.2 ബില്യൺ റിയാൽ (40.9 ബില്യൺ ഡോളർ) എന്നിങ്ങനെയായിരുന്നു ലാഭം. 


വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

2022 ജൂൺ 30-ന് അവസാനിച്ച രണ്ടാം പകുതിയിലും ആദ്യ പകുതിയിലും നിക്ഷേപിച്ച മൂലധനത്തിന്റെ ശരാശരി വരുമാനം 31.3 ശതമാനം ആയിരുന്നു. 2021 ലെ അതേ രണ്ട് കാലയളവിൽ 16.7 ശതമാനം ആയിരുന്നു വരുമാനം. ഇത് ക്രൂഡ് ഓയിൽ വിലയിലും വിറ്റ അളവിലും ഉണ്ടായ വർധനവിന്റേയും ശുദ്ധീകരണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലെ പുരോഗതിയുടേയും ഫലമായി ഉണ്ടായതാണെന്നാണ് വിലയിരുത്തൽ.

വിവിധ മാർക്കറ്റ് സൈക്കിളുകളിലെ നിക്ഷേപത്തിന് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് നിലനിർത്തുന്നതിനായി, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്ന നടപടികൾ കമ്പനി തുടരുകയാണ്. 2021 ഡിസംബർ 31-ലെ 14.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, 2022 ജൂൺ 30-ന് കടബാധ്യത 7.9 ശതമാനംമയി കുറഞ്ഞു.  


ലുലു മാള്‍ നറുക്കെടുപ്പില്‍ തമിഴ്‌നാട്ടുകാരിക്ക് പത്ത് ലക്ഷം ദിര്‍ഹം

വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അപ്സ്ട്രീം, ഡൗൺസ്ട്രീം മേഖലകളുടെ തന്ത്രപരമായ സംയോജനത്തിലൂടെ  പുരോഗതി കൈവരിക്കുന്നതിനുമായുള്ള ശ്രമങ്ങൾ തുടരുകയാണ്. കെമിക്കൽ ബിസിനസ വിപുലീകരിക്കുന്നതിനും കുറഞ്ഞ കാർബൺ ബിസിനസിൽ അവസരങ്ങൾ വികസിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അറാംകൊ തുടരുകയാണ്.

Latest News