ലുലു മാള്‍ നറുക്കെടുപ്പില്‍ തമിഴ്‌നാട്ടുകാരിക്ക് പത്ത് ലക്ഷം ദിര്‍ഹം

അബുദാബി- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാള്‍ മില്യണയര്‍ കാമ്പയിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് പത്ത് ലക്ഷം ദിര്‍ഹം ( 2,16,79,737 രൂപ) സമ്മാനം.
ലുലു മാളില്‍നിന്ന് വാങ്ങിയ 80 കൂപ്പണുകളിലൊന്നിനാമ് തമിഴ്‌നാട് സ്വദേശനി സെല്‍വറാണി ഡാനിയല്‍ ജോസഫിന് സമ്മാനം. കഴിഞ്ഞ 14 വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം യു.എ.ഇയില്‍ കഴിയുന്ന സെല്‍വറാണി ഷോപ്പിംഗിന് എപ്പോഴും തെരഞ്ഞെടുക്കാറുള്ളത് ലുലുവാണ്.
വെക്കേഷനായി തമിഴ്‌നാട്ടിലെ സ്വദേശത്തുള്ള സെല്‍വറാണിക്കുവേണ്ടി ഭര്‍ത്താവ് അരുള്‍ശേഖര്‍ ആന്റണിസാമി സമ്മാനം ഏറ്റുവാങ്ങി. സമ്മാനത്തക മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും പ്ലസ് ടുവിന് പഠിക്കുന്ന മകളെ ഡോക്ടറാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകന്‍ തമിഴ്‌നാട്ടില്‍ എന്‍ജിനീറിംഗിനു പഠിക്കുകയാണ്.

 

Latest News