വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഹാസന്‍- വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ണാടകയില്‍ ഹാസന്‍ ജില്ലയിലെ കുടുംബ കോടതിയിലാണ് സംഭവം.
വിവാഹ മോചനത്തിനായി കേസ് ഫയല്‍ ചെയ്ത ശേഷം കൗണ്‍സലിംഗിനാണ് ഇരുവരം കോടതിയില്‍ എത്തിയിരുന്നതന്ന് പോലീസ് പറഞ്ഞു.
കൗണ്‍സലിംഗില്‍ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ, കോടതിയിലെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കോടതിയില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഏഴു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.


VIDEO ഒന്നര മിനിറ്റില്‍ ഇ-റിക്ഷാ ഡ്രൈവറെ 17 തവണ മുഖത്തടിച്ചു; സ്ത്രീ അറസ്റ്റില്‍

ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ കരട് തയാറാക്കി; മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വോട്ടവകാശമില്ല

 

Latest News