Sorry, you need to enable JavaScript to visit this website.

സിന്‍സിനാറ്റിയില്‍ നോവക്കിന് പ്രവേശനമില്ല

ബെല്‍ഗ്രേഡ് - കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത നോവക് ജോകോവിച്ചിനെ സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി. യു.എസ് ഓപണിലും നോവക്കിന് ഇളവ് ലഭിക്കില്ലെന്നാണ് സൂചന. കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യു.എസ് ഓപണ്‍ ഈ മാസം 29 ന് ആരംഭിക്കും 
ടൂര്‍ണമെന്റുകള്‍ മുടങ്ങിയാലും വാക്‌സിനെടുക്കില്ലെന്ന വാശിയിലാണ് നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായ നോവക്. ഓസ്‌ട്രേലിയന്‍ ഓപണിലും മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. യു.എസ് ഓപണില്‍ മൂന്നു തവണ നോവക് ചാമ്പ്യനായിട്ടുണ്ട്. നിലവിലെ റണ്ണര്‍അപ്പാണ്. 

Latest News