കൊമ്പുകോര്‍ത്ത് പഴയ കൂട്ടുകാര്‍, ലംപാഡിന് തോല്‍വി തന്നെ

ബേമിംഗ്ഹാം - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഫ്രാങ്ക് ലംപാഡും സ്റ്റീവന്‍ ജെറാഡും ഒരിക്കല്‍ കൂടി മുഖാമുഖം വന്നു. ഇംഗ്ലണ്ട് ടീമിന്റെ മധ്യനിര ഭരിച്ച ഇരുവരും കോച്ചുമാരെന്ന നിലയില്‍ ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്. ജെറാഡിന്റെ ആസ്റ്റണ്‍വില്ല 2-1 ന് ലംപാഡിന്റെ എവര്‍ടനെ തോല്‍പിച്ചു. വില്ലയുടെ ആദ്യ വിജയമാണ് ഇത്. ചെല്‍സി കോച്ചെന്ന നിലയില്‍ വന്‍ പരാജയമായിരുന്ന ലംപാഡിന് ഇത് രണ്ടാം തോല്‍വിയാണ്. ആദ്യ കളിയിലും എവര്‍ടന്‍ തോറ്റു. 
2018 ല്‍ ഏതാണ്ട് ഒരേസമയത്താണ് ഇരുവരും കോച്ചിംഗില്‍ പ്രവേശിച്ചത്. എവര്‍ടന്‍ കഴിഞ്ഞ സീസണില്‍ തലനാരിഴക്കാണ് തരംതാഴ്ത്തല്‍ ഒഴിവാക്കിയത്. 

 

Latest News