Sorry, you need to enable JavaScript to visit this website.

ലിപ് ലോക്ക് സീന്‍ പോസ്റ്റ് ചെയ്തപ്പോള്‍ കേരളത്തിലെ   ലൈംഗിക ദാരിദ്ര്യം മനസിലായെന്ന് ഗോപി സുന്ദറും അമൃത സുരേഷും

കുണ്ടനൂര്‍- സോഷ്യല്‍ മീഡിയയില്‍ അമൃത സുരേഷും ഗോപി സുന്ദറും ഇപ്പോള്‍ എന്ത് പങ്കുവച്ചാലും അത് വാര്‍ത്തയാണ്. അവരുടെ പോസ്റ്റിന് വേണ്ടി കാത്തിരുന്ന് വിമര്‍ശിക്കുന്നവരും കുറച്ചൊന്നുമല്ല. എന്നാല്‍ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നവരേ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുന്ന കാര്യത്തില്‍ അമൃതയും ഗോപി സുന്ദറും ഒട്ടും പിന്നോട്ടല്ല.അതിനിടയില്‍ ഇതാ പുതിയ വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.
കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം  എത്ര മാത്രമാണെന്ന് പുതിയ ആല്‍ബത്തിലെ ലിപ് ലോക്ക് സീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് മനസിലായതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.ഏറെ വൈറലും മോശം കമന്റുകള്‍ വന്നതുമായ പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദര്‍ വ്യക്തമാകുന്നുണ്ട്. മ്യൂസിക്ക് ആല്‍ബത്തിന്റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ യാതൊരു തരത്തിലും അത് ആളുകളിലേക്ക് എത്തിയില്ലെന്നും അതിന് ശേഷം എന്തായാലും വീഡിയോ ഇറങ്ങുമ്പോള്‍ ആളുകള്‍ കാണുന്ന ചുംബന രംഗം പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് അത്‌കൊണ്ടാണെന്നുമാണ് ഗോപി സുന്ദര്‍ പറയുന്നത്.നല്ല ഭംഗിയുള്ള ആല്‍ബത്തിന്റെ പോസ്റ്റര്‍ ഇട്ടപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല, രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴും അതിന് കുറച്ച് കമന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ആ മ്യൂസിക്ക് ആല്‍ബം ഇറക്കിയാല്‍ ആരും കാണില്ല എന്ന് തോന്നി. അപ്പോഴാണ് ആല്‍ബത്തിലെ കിസ്സിങ് സീന്‍ റിലീസ് ചെയ്യാം എന്ന് തിരുമാനിച്ചത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം  എത്ര മാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്,' ഗോപി സുന്ദര്‍ പറയുന്നു.ഒരു സാരി വില്‍ക്കണമെങ്കില്‍ തെങ്ങില്‍ സാരി ചുറ്റിയാല്‍ മതി എന്നാണ് കിസ്സിങ് പോസ്റ്റ് വൈറലായപ്പോള്‍ തോന്നിയതെന്നും ഗോപി സുന്ദര്‍ പറയുന്നു.
 

Latest News