ലോക ജാവലിന്‍ ചാമ്പ്യനെ ബോട്ടില്‍ നിന്ന് തള്ളിയിട്ടു

സെയ്ന്റ് ജോര്‍ജസ് - ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് സ്വര്‍ണം നേടിയ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനു നേരെ അതിക്രമം. ജന്മനാടായ കരീബിയന്‍ ദ്വീപിലെ ഗ്രെനാഡയില്‍ ഒരു ആഘോഷ ബോട്ടിലെ ജീവനക്കാര്‍ പീറ്റേഴ്‌സനെ കടലില്‍ തള്ളിയിട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. 
ലോക ചാമ്പ്യന്‍ഷിപ്പില്‍ 90.54 മീറ്റര്‍ എറിഞ്ഞാണ് പീറ്റേഴ്‌സ് സ്വര്‍ണം നേടിയത്. നീരജ് 88.13 മീറ്റര്‍ എറിഞ്ഞ് വെള്ളി കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് പരിക്കു കാരണം പങ്കെടുത്തിട്ടില്ല. പീറ്റേഴ്‌സിന് വെള്ളി നേടാനേ സാധിച്ചുള്ളൂ. 90.18 മീറ്റര്‍ എറിഞ്ഞ് പാക്കിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. 

Latest News