Sorry, you need to enable JavaScript to visit this website.

ലുസൈല്‍ സൂപ്പര്‍ കപ്പ്  ടിക്കറ്റ് 18 മുതല്‍

ദോഹ -ലോകകപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഔദ്യോഗിക ഉദ്ഘാട മത്സരം ആഘോഷമാക്കും. സൗദി പ്രൊഫഷനല്‍ ലീഗ് ചാമ്പ്യന്മാരായ അല്‍ഹിലാലും ഈജിപ്ഷ്യന്‍ ചാമ്പ്യന്മാരായ സമാലിക്കും തമ്മില്‍ സെപ്്റ്റംബര്‍ ഒമ്പതിനാണ് ലുസൈല്‍ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ടിക്കറ്റ് വില്‍പന ഈ മാസം 18ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 80,000 പേരെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണിത്. വ്യാഴാഴ്ചയാണ് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറിയത്. എയര്‍കണ്ടിഷന്‍ സംവിധാനത്തിന് കീഴില്‍ നടന്ന ഖത്തര്‍ ലീഗ് മത്സരത്തില്‍ അല്‍അറബി 2-1 ന് അല്‍റയ്യാനെ തോല്‍പിച്ചു. പതിനായിരത്തിലേറെ പേര്‍ മത്സരം വീക്ഷിച്ചു. 
ഫിഫ ടിക്കറ്റിംഗ് വെബ്‌സൈറ്റില്‍ ആദ്യമാത്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കും. 40 റിയാല്‍, 80 റിയാല്‍, 150 റിയാല്‍, 200 റിയാല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.
ടിക്കറ്റുകള്‍ വാങ്ങിയ ശേഷം ഹയ്യ വെബ്‌സൈറ്റ് വഴി അവരുടെ ടിക്കറ്റ് നമ്പര്‍ നല്‍കി ഡിജിറ്റല്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാം. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഓരോ ടിക്കറ്റ് ഉടമയും അവരുടെ ഹയ്യ കാര്‍ഡ് കാണിക്കേണ്ടിവരും.
ടിക്കറ്റുകളെക്കുറിച്ചും ഹയ്യ കാര്‍ഡ് പ്രോസസ്സിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Latest News