Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്‍ ശാഖിബിന് ബംഗ്ലാദേശിന്റെ താക്കീത്

ധാക്ക - പന്തയ വെബ് സൈറ്റിന്റെ പരസ്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ദേശീയ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന് അന്ത്യശാസനം നല്‍കി. ഡച്ച് കരീബിയന്‍ ദ്വീപായ കുറകാവൊ ആസ്ഥാനമായ പന്തയക്കമ്പനിയുമായി ശാഖിബ് കഴിഞ്ഞയാഴ്ചയാണ് പരസ്യകരാര്‍ ഒപ്പിട്ടത്. എല്ലാ ചൂതാട്ടങ്ങള്‍ക്കും ബംഗ്ലാദേശില്‍ നിരോധനമുണ്ട്. 
ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയോ ഒത്തുതീര്‍പ്പോ ഉണ്ടാവില്ലെന്ന് ബോര്‍ഡ് അധ്യക്ഷന്‍ നജ്മുല്‍ ഹസന്‍ പ്രഖ്യാപിച്ചു. അടുത്ത ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ നയിക്കേണ്ടത് ശാഖിബായിരുന്നു. ലോകകപ്പിനും രണ്ടു മാസമേ ബാക്കിയുള്ളൂ. ശാഖിബിന്റെ തീരുമാനം അറിയാന്‍ വേണ്ടി ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം മാറ്റി വെച്ചിരിക്കുകയാണ്. 
വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാത്തതിന്റെ പേരില്‍ 2019 ല്‍ ഐ.സി.സി ശാഖിബിനെ ഒരു വര്‍ഷം വിലക്കിയിരുന്നു. ജൂണില്‍ ടെസ്റ്റ്് ക്യാപ്റ്റനായി ഓള്‍റൗണ്ടറെ ബംഗ്ലാദേശ് നിയമിക്കുകയും ചെയ്തു. 

Latest News