Sorry, you need to enable JavaScript to visit this website.

ചിത്രീകരണത്തിനിടെ തമിഴ്  നടന്‍ വിശാലിന് പരിക്കേറ്റു

ചെന്നൈ- ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റു. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെയാണ് പരുക്കേറ്റത്. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരിക്കേറ്റത്. നേരത്തെ 'ലാത്തി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു.
ചില ആക്ഷന്‍ ബ്ലോക്കുകളുള്ള ഒരു ഗാനരംഗത്തിനായി ഷൂട്ട് ചെയ്യുകയായിരുന്നു. ഗാനത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്. തന്റെ വരാനിരിക്കുന്ന ലാത്തി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിശാലിന് നേരത്തെ പരുക്കേറ്റത്.
ഒരു സ്റ്റണ്ട് സീക്വന്‍സിന്റെ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് ആദ്യം മുട്ടിന് പൊട്ടലുണ്ടായി, സുഖം പ്രാപിച്ചതിന് ശേഷം, ഷൂട്ടിന്റെ ടെയില്‍ എന്‍ഡിനിടെ കാലിന് വീണ്ടും പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് രണ്ട് തവണയും ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്. 

Latest News