Sorry, you need to enable JavaScript to visit this website.

ശരീരത്തില്‍നിന്ന് വസ്ത്രം അഴിഞ്ഞുവീഴാന്‍  തുടങ്ങിയപ്പോള്‍ കൈകൂപ്പി-പ്രിയങ്ക ചോപ്ര 

മുംബൈ- അഭിനയ മികവ് കൊണ്ട് ബോളിവുഡ് കീഴടക്കി, ഹോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച താരമാണ് പ്രിയങ്ക. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനില്‍ ശര്‍മ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്‌റ്റോറി ഓഫ എ സ്‌പൈ (2003) ആണ്.
ഇതേ വര്‍ഷത്തില്‍ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ ബോക്‌സോഫീസ് ഹിറ്റ് ചിത്രം. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പ്രിയങ്ക ചോപ്ര സ്വന്തമാക്കി. ഐത്രാശ് (2004), മുജ്‌സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോണ്‍ദി ചേസ് ബിഗെന്‍സ് എഗൈന്‍ (2006) എന്നീ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്രയുടെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്.
ഇപ്പോഴിതാ, തനിക്ക് പറ്റിയ ഒരു അബദ്ധം തുറന്ന് പറഞ്ഞാണ് പ്രിയങ്ക ചോപ്ര വാര്‍ത്തകളില്‍ ഇടംനേടുന്നത്. വന്‍ ജനാവലിക്ക് മുന്നില്‍ പരിപാടി നടത്തുന്നതിനിടെ വസ്ത്രം അഴിഞ്ഞുപോകാന്‍ തുടങ്ങി. ഈ സമയം നെഞ്ചോട് ചേര്‍ത്ത് നമസ്‌തേ പറഞ്ഞ് കൈകൂപ്പിക്കൊണ്ട് അവിടുന്ന് രക്ഷപെടുകയായിരുന്നുവെന്നും താരം പറയുന്നു. ഒരു പ്രശസ്ത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഇക്കാര്യം പറഞ്ഞത്.

വാർത്തകൾ തൽസമയം വാടസ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

2000ല്‍ ലോക സുന്ദരിപ്പട്ടം ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. ചടങ്ങില്‍ പങ്കെടുക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ഉപയോഗിച്ചത്. അത് ധരിക്കുമ്പോള്‍ തന്നെ ഒരു അസ്വാഭാവികത തോന്നിയിരുന്നു.
ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്ന തരത്തിലായിരുന്നു ആ വസ്ത്രത്തിന്റെ രൂപകല്‍പനയെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. അത് അഴിഞ്ഞുപോകുമോയെന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നു. ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു.
'സംസാരിച്ചു തുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവെച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി. ഒടുവില്‍ വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചത്തോടെ കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കൈകൂപ്പി നന്ദി പറയുന്നതുപോലെ നില്‍ക്കുകയുമായിരുന്നു. ആളുകള്‍ കരുതിയത് ഞാന്‍ നന്ദി പറയുകയാണെന്നായിരുന്നു. അന്ന് കൈകൂപ്പിയത് വന്‍ ജനാവലിക്ക് മുന്നില്‍ നഗ്‌നയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു' പ്രിയങ്ക ചോപ്ര പറഞ്ഞു.

Latest News