കീര്‍ത്തി സുരേഷ് തമിഴിന്റെ മരുമകളാകുമോ... വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരമനുസരിച്ച്  ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ താരം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച, തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യവസായിയായ രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യും എന്നാണ് വാര്‍ത്ത

കഴിഞ്ഞ വര്‍ഷം കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ ഒരു കിംവദന്തി വാര്‍ത്തകളില്‍ ഇടംനേടി. തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. അനിരുദ്ധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും കീര്‍ത്തി തള്ളിക്കളഞ്ഞിരുന്നു

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അവര്‍ തള്ളിക്കളഞ്ഞിരുന്നു, 'എന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികള്‍ വളരെ രസകരമായി തോന്നുന്നു. ഇതെല്ലാം എവിടെ നിന്നാണ് വരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഞാന്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍, അതിനെക്കുറിച്ച് ലോകത്തോട് പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും...

എന്റെ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഇപ്പോള്‍ എന്റെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ഉടന്‍ വിവാഹം കഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല...' കീര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു

തമിഴ്‌നാട് സ്വദേശിയായ ബിസിനസ്സുകാരനുമായുള്ള വിവാഹക്കാര്യത്തില്‍ കീര്‍ത്തി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രചരിക്കുന്ന വരന്‍ ആരാണെന്നും അജ്ഞാതമായി തുടരുന്നു.

 

Latest News