Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നാലാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുന്നു

കുവൈത്ത് സിറ്റി- അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനിന്റെ നാലാം ഡോസ് കുത്തിവെപ്പ് പ്രഖ്യാപിച്ച് കുവൈത്ത്. ഓഗസ്റ്റ് 10 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ സൗകര്യങ്ങളുമായി 16 ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 8 മണിവരെയാണ് വാക്‌സിനേഷന്‍ സേവനങ്ങള്‍ നല്‍കുന്നത്.

അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാലാം ഡോസ് നല്‍കുന്നതിന് പുറമെ, അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യ രണ്ട് ഡോസ് കുത്തിവെപ്പും നല്‍കും. ഇത്തരം പുതിയ കേന്ദ്രങ്ങളില്‍ 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

Latest News