Sorry, you need to enable JavaScript to visit this website.

എജ്ജാതി റിപ്ലൈ; ഉണ്ണിമുകുന്ദന്റെ മറുപടി കലക്കി

കൊച്ചി- നടന്‍ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങള്‍ റീല്‍സ് വിഡിയോ  ചെയ്തിരുന്ന യുവാവ് പീഡനക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഉണ്ണി മുകുന്ദന്റെ പേജിലും വിവാദം. റീല്‍സ് ഹിറ്റാക്കുന്നതിനുള്ള ടിപ്‌സ് പഠിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയെ ലോഡ്ജില്‍ വിളിച്ചുവരുത്തിയ  ചിറയിന്‍കീഴ്  വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍  സ്വദേശി വിനീതിനെയാണു (25) കഴിഞ്ഞ ദിവസം തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയുടെ പരാതിക്കുപുറമെ, വേറയും പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.  
വിനീത് അറസ്റ്റിലായതിനു പിന്നാലെ ഇയാളുടെ മുന്‍കാലത്തെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു.

'ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..' എന്നാണ് ഇതില്‍ ഒരാള്‍ നടന്‍ ഉണ്ണി മുകുന്ദന്റെ പേജില്‍ കുറിച്ചത്. കമന്റിന് താഴെ നടന്റെ മറുപടി വൈകാതെ എത്തി.   ''ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇവിടെ ഇപ്പോള്‍ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..'' താരം കുറിച്ചു. എജ്ജാതി കമന്റാണെന്ന് നടന്റെ  കമന്റിന് നിരവധി പേര്‍ കയ്യടിച്ചു.

വീഡിയോ ചെയ്യുന്നതിന്റെ ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇന്‍സ്റ്റഗ്രാം താരം വിനീത് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. വീഡിയോ വൈറലാക്കുന്നതിന്റെ ടിപ്‌സുകള്‍ നല്‍കാമെന്നു പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.
പിന്നീട് വിഡിയോ കോള്‍ ചെയ്യുകയും പെണ്‍കുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയാണ് തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചത്.

 

 

Latest News