Sorry, you need to enable JavaScript to visit this website.

ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായിലെത്തിയത് 7.12 മില്യന്‍ സന്ദര്‍ശകര്‍

ദുബായ്- ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.12 മില്യന്‍ സന്ദര്‍ശകര്‍ ദുബായിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 183 ശതമാനം വര്‍ധനവാണിത്.
കോവിഡിന് ശേഷം ആദ്യമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായത്. 
2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രണ്ടര മില്യണ്‍ ആളുകളും 2019 ആദ്യ പകുതിയില്‍ 8.36 മില്യണ്‍ സന്ദര്‍ശകരുമാണ് ദുബായില്‍ എത്തിയത്. ആഗോള സാമ്പത്തിക രംഗത്തും ടൂറിസം മേഖലയിലും കേവിഡ് വെല്ലുവിളികളുയര്‍ത്തിയ സാഹചര്യത്തിലും പഴയ പ്രതാപത്തിലേക്കാണ് ദുബായ് തിരികെയെത്തുന്നതെന്നാണ് സന്ദര്‍ശക ബാഹുല്യം കാണിക്കുന്നത്. 
ഹോട്ടല്‍ മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ദുബായിയെ സന്ദര്‍ശകരുടെ പറുദീസയാക്കുക എന്ന സ്വപ്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് സന്ദര്‍ശകരുടെ ഉയര്‍ന്ന നിരക്കെന്നും വരും വര്‍ഷങ്ങളില്‍ ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലക്ഷ്യസ്ഥാനമായി രാജ്യം വികസിക്കുകയാണെന്നും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Tags

Latest News