ദോഹ- ഖത്തറിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു. പ്രൊഫഷണലുകള്‍ക്കും വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്കും അവസരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ജയകൃഷ്ണ മേനോന് അധികൃതരുമായി ചര്‍ച്ച നടത്തി.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നേതൃത്വം നല്കി. ദോഹയിലുള്ള തൊഴിലുടമകളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് തൊഴില്‍ അവസരങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും ധാരണയായിട്ടുണ്ടെന്ന് ജയകൃഷ്ണമേനോന്‍ അറിയിച്ചു. സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.