ഗോദയില്‍ സ്വര്‍ണത്തിളക്കം, തുടരെ രണ്ടു മെഡല്‍

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യ മെഡല്‍ വാരുന്നു. പുരുഷന്മാരുടെ 65 കിലൊ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയ സ്വര്‍ണവും 57 കിലൊ വിഭാഗത്തില്‍ അന്‍ഷു മാലിക് വെള്ളിയും നേടി. രണ്ടാം തവണയാണ് ബജ്‌റംഗ് പൂനിയ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാവുന്നത്. ബജ്‌റംഗ് ഫൈനലില്‍ കാനഡയുടെ ലാകലാന്‍ മക്‌നീലിനെയാണ് തോല്‍പിച്ചത്. അന്‍ഷു ഫൈനലില്‍ കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നൈജീരിയയുടെ ഒദുനായൊ അദകുറായോട് 3-7 ന് തോറ്റു. 
ഗുസ്തിയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 86 കിലൊ വിഭാഗത്തില്‍ ദീപക് പൂനിയയും 65 കിലൊ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയയും ഫൈനലിലെത്തി. ദീപക് നിലവിലെ ചാമ്പ്യന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമുമായാണ് പൊരുതുക. വനിതകളുടെ 62 കിലൊ വിഭാഗത്തില്‍ സാക്ഷി മാലിക്കും 57 കിലൊ വിഭാഗത്തില്‍ അന്‍ഷു മാലിക്കും ഫൈനലിലെത്തി.  പുരുഷന്മാരുടെ 125 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ മോഹിത് ഗ്രേവാളും വനിതകളുടെ 68 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ ദിവ്യ കക്രാനും ഇറങ്ങും. 

Latest News